Englishहिन्दीಕನ್ನಡதமிழ்తెలుగు

രോഹിത് സച്ചിന്റെ വിടവ് നികത്തും: ബെയ്‌ലി

Published: Monday, November 4, 2013, 13:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: രോഹിത് ശര്‍മ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വിടവ് നികത്തുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലി. ബാംഗ്ലൂരിലെ മാസ്മരിക ഇന്നിംഗ്‌സ് കണ്ട് മതിമറന്നാണ് ജോര്‍ജ്ജ് ബെയ്‌ലി രോഹിതിനെ സച്ചിന് പകരക്കാരനായി വാഴിച്ചിരിക്കുന്നത്. സുനില്‍ ഗാവസ്‌കറും മറ്റു പറയുന്നത് അനുസരിച്ചാണെങ്കില്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ടീമില്‍ സച്ചിന് പകരക്കാരനാകുക.

അവസാന മത്സരത്തില്‍ ഇരട്ടസെഞ്ചുറിയോടെ ഇന്ത്യയ്ക്ക് വിജയവും പരമ്പരയും നേടിത്തരാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിരുന്നു. മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരങ്ങളും രോഹിതിനെ തേടിയെത്തി. സച്ചിന്‍ ഈ മാസം അന്താരാഷ്്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനിരിക്കേയാണ് മുംബൈയുടെ തന്നെ താരമായ രോഹിത് ശ്രദ്ധയാകര്‍ഷിക്കുന്നത് എന്നതും പ്രധാനമാണ്.

രോഹിത് സച്ചിന്റെ വിടവ് നികത്തും: ബെയ്‌ലി

അവിശ്വസനീയമായ ഇന്നിംഗ്‌സായിരുന്നു, രോഹിതിന് മനോഹരമായ ഒരു പരമ്പരയായിരുന്നു കഴിഞ്ഞത്. ടെസ്റ്റില്‍ നിന്നും വിരമിക്കുന്ന സച്ചിന് പകരക്കാരനാകാന്‍ രോഹിത് ശര്‍മയ്്ക്ക് കഴിയും. ബെയ്‌ലി പറഞ്ഞു. തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ച് അവസാന ഓവറുകളില്‍ പൊട്ടിത്തെറിക്കുന്ന രോഹിതിന്റെ ശൈലിയും ബെയ്‌ലിക്ക് നന്നേ പിടിച്ചിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍, മൂന്നാമത്തെ ഡബിള്‍ സെഞ്ചുറി, ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് തുടങ്ങിയ റെക്കോര്‍ഡുകളോടെയായിരുന്നു രോഹിത് ബാംഗ്ലൂരിലെ കാണികളെ ദീപാവലി വിരുന്നൂട്ടിയത്.

English summary
Australian captain Bailey feels Rohit Sharma can fill into big shoes of Sachin Tendulkar.
പ്രതികരണം എഴുതൂ