Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസ്‌ട്രേലിയ തോറ്റു; പരമ്പര ഇന്ത്യക്ക്

Published: Sunday, November 3, 2013, 6:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: വമ്പന്‍ സ്‌കോര്‍ കണ്ട മറ്റൊരു മത്സരത്തില്‍ കൂടി ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ ബാംഗ്ലൂര്‍ ഏകദിനവും പരമ്പരയും സ്വന്തമാക്കി. അവസാന മത്സരത്തില്‍ 57 റണ്‍സിനാണ് ഇന്ത്യ കംഗാരുക്കളെ മുട്ടുകുത്തിച്ചത്. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3- 2 ന് കൈക്കലാക്കി. രണ്ട് തവണ പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ പരമ്പര ജയിച്ചത്.

രോഹിത് ശര്‍മയുടെ മാസ്മരിക ബാറ്റിംഗാണ് ഇന്ത്യന്‍ വിജയത്തിന്റെ ആധാരം. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് വിട്ടപ്പോള്‍ എത്രയടിച്ചാല്‍ ജയിക്കും എന്നതിനെക്കുറിച്ച് ധാരണയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാല്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാും കൂടി മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.

ഓസ്‌ട്രേലിയ തോറ്റു; പരമ്പര ഇന്ത്യക്ക്

കരിയറിലെ നാലമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ചുറിയോടെ രോഹിത് ശര്‍മ മിന്നിക്കത്തിയപ്പോള്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 383 റണ്‍സ് എന്ന ഹിമാലയന്‍ ടോട്ടല്‍. 158 പന്തുകള്‍ നേരിട്ട രോഹിതിന്റെ നേട്ടം 209 റണ്‍സ്. ഇതില്‍ 16 സിക്‌സറും 12 ഫോറും. ധവാനും ധോണിയും കൂടി അര്‍ദ്ധസെഞ്ചുറി കടന്നതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വന്‍ റണ്‍റേറ്റ് സൂക്ഷിക്കാനായി. മാക്‌സ് വെല്ലിന്റെയും വാട്‌സന്റെയും വെടിക്കെട്ടുകള്‍ നല്‍കിയ അടിത്തറയില്‍ നിന്ന് സെഞ്ചുറിയോടെ ഫോക്‌നര്‍ പൊരുതിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.

English summary
India beat Australia in 7th and final ODI here in Bangalore. Ms Dhoni and team wins the series by 3- 2 as well.
പ്രതികരണം എഴുതൂ