Englishहिन्दीಕನ್ನಡதமிழ்తెలుగు

കോലി വെറും ദാവീദ്, സച്ചിന്‍ ഗോലിയാത്ത്

Published: Saturday, November 2, 2013, 10:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഗോലിയാത്തിന് മുന്നില്‍ വിരാട് കോലി ഇപ്പോഴും വെറും ദാവീദാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദി പറഞ്ഞു. പതിനേഴാം സെഞ്ചുറി നേടി സച്ചിന്റെ പിന്മുറക്കാരന്‍ എന്ന് പേരെടുത്ത കോലിയെക്കുറിച്ച് ട്വിറ്ററിലാണ് ബേദി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി അതിവേഗ സെഞ്ചുറികളോടെ ടീമിനെ ജയിപ്പിച്ചതാണ് വിരാട് കോലിയെ സച്ചിന്റെ പിന്മുറക്കാരനായി ആരാധകര്‍ വാഴ്ത്താന്‍ കാരണം. മാത്രമല്ല, ഈ മാസത്തോടെ സച്ചിന്‍ അവസാന ടെസ്റ്റും കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ് താനും.

കോലി വെറും ദാവീദ്, സച്ചിന്‍ ഗോലിയാത്ത്

തെണ്ടുല്‍ക്കര്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ഇപ്പോള്‍ കോലി നേടിയ നേട്ടങ്ങളില്‍ എത്തിയിരുന്നില്ല എന്നതും സച്ചിന്‍ ആരാധകര്‍ക്ക് കോലിയുടെ മേല്‍ പ്രതിപത്തി തോന്നാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരമ്പരാഗത ചിന്താഗതിക്കാരനായ ബിഷന്‍ സിംഗ് ബേദിക്ക് സുഖിച്ചിട്ടില്ല.

മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് ബേദി തന്റെ അഭിപ്രായം കുറിച്ചിട്ടത്. സച്ചിനൊപ്പമെത്താന്‍ കോലി ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാലേ സച്ചിനൊപ്പം കോലിയെ താരതമ്യം ചെയ്യാനാകൂ എന്നും കരുതുന്നവരുണ്ട്.

കോലി ഈ പോക്ക് പോയാല്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന് മറ്റൊരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സുനില്‍ ഗാവസ്‌കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
Former India captain Bishan Singh Bedi has asked people to stop comparing Virat Kohli with Sachin Tendulkar and he says the Delhi batsman is still
പ്രതികരണം എഴുതൂ