Englishहिन्दीಕನ್ನಡதமிழ்తెలుగు

ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് പേടി?

Published: Saturday, November 2, 2013, 11:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ദക്ഷിണാഫ്രിക്കയിലെ ഫാസ്റ്റ് ബൗളിംഗ് പിച്ചുകളില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പേടിയാണ് എന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ ഫാനി ഡിവില്ലിയേഴ്‌സ്. അതുകൊണ്ടാണ് ഹാരൂണ്‍ ലോര്‍ഗറ്റിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കി ഇന്ത്യ പരമ്പര ഒഴിവാക്കാന്‍ ശ്രമിച്ചത് എന്നും ഡിവില്ലേയ്‌ഴ്‌സ് കുറ്റപ്പെടുത്തി.

ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയ്ക്ക് പേടിയാണ്. ഞങ്ങള്‍ക്കെതിരെ കളിക്കുന്നത് ഒഴിവാക്കാനായി ബി സി സി ഐ ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കി പരമ്പര ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു - മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് പേടി?

പരമ്പര വെട്ടിച്ചുരുക്കുക വഴി ദക്ഷിണാഫ്രിക്കയിലെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച ബി സി സി ഐയെ ഡിവില്ലിയേഴ്‌സ് കുറ്റപ്പെടുത്തി. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മാത്രമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കുന്നത്. ഇതില്‍നിന്നും ദക്ഷിണാഫ്രിക്കയ്ക്ക് കാര്യമായ ലാഭം ലഭിക്കില്ല എന്നാണ് പരാതി.

നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇരുന്നൂറാം ടെസ്റ്റ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നടക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെ നാട്ടിലേക്ക് ക്ഷണിച്ച് ബി സി സി ഐ സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് ഇന്ത്യയിലാക്കി. പരമ്പരയില്‍ സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഗ്ലാമറിടിഞ്ഞു.

English summary
Former South Africa pacer Fanie de Villiers has added fuel to fire in India's controversy-ridden tour of South Africa, saying that India are scared of playing in South Africa.
പ്രതികരണം എഴുതൂ