Englishहिन्दीಕನ್ನಡதமிழ்తెలుగు

ടീം ഇന്ത്യ ദീപാവലി വെടിക്കെട്ടിന് ബാംഗ്ലൂരില്‍

Published: Saturday, November 2, 2013, 10:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ബാംഗ്ലൂരില്‍ നടക്കും. റണ്‍മഴയൊഴുകുന്ന പരമ്പരയില്‍ മറ്റൊരു വെടിക്കെട്ടിന് ഒരുങ്ങിയാണ് ദീപാവലിത്തലേന്ന് പൂന്തോട്ടനഗരം ഇരുടീമുകളെയും സ്വാഗതം ചെയ്യുന്നത്.

പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മഴയും രണ്ട് വീതം മത്സരങ്ങള്‍ സ്വന്തമാക്കി സമനിലയിലാണ്. ശനിയാഴ്ച ജയിക്കുന്നത് ആരായാലും പരമ്പര അവരുടെ കൈയ്യിലിരിക്കും. അല്ല മഴയാണ് ബാംഗ്ലൂരില്‍ താരമാകുന്നതെങ്കില്‍ പരമ്പര ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കുവെക്കും.

ടീം ഇന്ത്യ ദീപാവലി വെടിക്കെട്ടിന് ബാംഗ്ലൂരില്‍

ബൗളിംഗാണ് ഇരുടീമുകളുടെയും പേടി സ്വപ്നം. വിരാട് കോലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഷെയ്ന്‍ വാട്‌സനും ആരോണ്‍ ഫിഞ്ചുമെല്ലാം അടിച്ചു തകര്‍ക്കുകയാണ്. ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലിയുടെ കാര്യം പറയാനുമില്ല. അഞ്ച ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ബെയ്‌ലിയുടെ കീശയില്‍ ഇതേവരെ.

ഇന്ത്യയും മോശമല്ല, വിരാട് കോലി കരിയര്‍ ബെസ്റ്റ് ഫോമിലാണ് ബാറ്റ് വീശുന്നത്. ബൗളര്‍മാരുടെ കാര്യമാണ് സങ്കടം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞ കണക്കിനാണ് പരമ്പരയിലെ സ്‌കോറുകള്‍. 350 പോലും രക്ഷയില്ലാതായിരിക്കുന്നു.

പരമ്പരയില്‍ രണ്ട് തവണയാണ് ഇന്ത്യ 350 ന് മേല്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചത്. അശ്വിനും മിശ്രയും ഇഷാന്ത് ശര്‍മയും ജഡേജയുമടക്കം ഇന്ത്യയുടെ സകല ബൗളര്‍മാരും പൂര്‍ണ പരാജയമാണ്. ബൗളിംഗില്‍ പ്രതീക്ഷയില്ലെന്ന് ധോണി തന്നെ പറഞ്ഞുകഴിഞ്ഞു.

English summary
India - Australia final ODI Bangalore. Both teams are looking for a win and series.
പ്രതികരണം എഴുതൂ