Englishहिन्दीಕನ್ನಡதமிழ்తెలుగు

വിരാട് കോലി സച്ചിനെ മറികടക്കും: ഗാവസ്‌കര്‍

Published: Friday, November 1, 2013, 10:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ വിരാട് കോലി മറികടക്കുമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. പതിനേഴാം സെഞ്ചുറിയോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലി ഇന്നിംഗ്‌സ് കണ്ടാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ മനസ്സു തുറന്നത്.

വിരാട് കോലിയുടെ മാസ്മരിക ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നിരുന്നു. വെറും 66 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കോലിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

വിരാട് കോലി സച്ചിനെ മറികടക്കും: ഗാവസ്‌കര്‍

സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വിരാട് കോലിക്ക് കഴിയുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സും പറഞ്ഞു. എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍സ് ഇക്കാര്യം പറഞ്ഞത്. അടുത്ത പതിനഞ്ച് വര്‍ഷം 30 ഏകദിനം വെച്ച് കളിച്ചാല്‍പ്പോലും കോലി സച്ചിനെ മറികടക്കും - ജോണ്‍സ് പറഞ്ഞു.

ഗാവസ്‌കറും ഈ വാദത്തോട് യോജിച്ചു. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ആരെങ്കിലും 200 ടെസ്റ്റ് കളിക്കുമെന്ന ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ സച്ചിന്‍ അത് സാധ്യമാക്കി. ഈ പോക്ക് പോയാല്‍ സച്ചിന്റെ 49 സെഞ്ചുറികള്‍ കോലിക്ക് അനായാസം മറികടക്കാവുന്നതേയുള്ളൂ. - ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായി കരുതപ്പെടുന്ന ഗാവസ്‌കര്‍ പറഞ്ഞു.

English summary
Virat Kohli can break Sachin Tendulkar's records, says Sunil Gavaskar
പ്രതികരണം എഴുതൂ