Englishहिन्दीಕನ್ನಡதமிழ்తెలుగు

കോലി സെഞ്ചുറിയടിച്ചു, ഇന്ത്യ ജയിച്ചു

Published: Thursday, October 31, 2013, 9:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നാഗ്പൂര്‍: സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയുടെ രക്ഷകനാകുന്ന പതിവ് വിരാട് കോലി തെറ്റിച്ചില്ല. സച്ചിന്‍ കളി നിര്‍ത്തുമ്പോഴേക്കും ആര് എന്ന ചോദ്യത്തിന് പത്തരമാറ്റ് ഉത്തരവുമായി കോലി കളം നിറഞ്ഞു കളിച്ചപ്പോള്‍ ടീം ഇന്ത്യയ്ക്ക് അനായാസ വിജയം. അനായാസ വിജയം എന്ന് കേട്ട് ഇന്ത്യ ചേസ് ചെയ്തത് 250 റണ്‍സാണ് എന്നൊന്നും തെറ്റിദ്ധരിക്കേണ്ട, 350 റണ്‍സാണ് ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്.

61 പന്തിലായിരുന്നു കോലിയുടെ ഇത്തവണത്തെ സെഞ്ചുറി. ജയ്പൂരില്‍ നേടിയതിനെക്കാള്‍ പത്ത് പന്ത് അധികം. എന്നാലെന്ത്, ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ വേഗം കൂടിയ മൂന്നാമത്തെ സെഞ്ചുറിയും സ്വന്തമാക്കിയാണ് കോലി മാന്‍ ഓഫ് ഓഫ് ദ മാച്ചായത്. അവസാന ഓവറുകളില്‍ റെയ്‌നയെയും യുവരാജിനെയും നഷ്ടമായ ഇന്ത്യ അല്‍പം ബാക്ക്ഫുട്ടിലായിരുന്നു. എന്നാല്‍ കോലി അവസാനം വരെ നിന്ന് കളി ഇന്ത്യയുടെ വരുതിയിലാക്കി.

കോലി സെഞ്ചുറിയടിച്ചു, ഇന്ത്യ ജയിച്ചു

വിരാട് കോലി മാത്രമല്ല, സെഞ്ചുറിയോടെ ശിഖര്‍ ധവാനും അര്‍ദ്ധസെഞ്ചുറിയോടെ രോഹിത് ശര്‍മയും ഇന്ത്യന്‍ മറുപടി എളുപ്പത്തിലാക്കി. ശിഖര്‍ 100 ഉം രോഹിത് 79 ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നുള്ള അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്. രണ്ട് വിക്കറ്റ് വീഴ്ത്തി അവസാനമായപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‍ മാത്രമാണ് ഇന്ത്യയെ ചെറുതായെങ്കിലും ഒന്ന് പേടിപ്പിച്ചത്.

നേരത്തെ ടോസ് നേടിയ ധോണി സന്ദര്‍ശകരെ ബാറ്റിംഗിന് വിടുകയായിരുന്നു. പരമ്പരയില്‍ മിന്നുന്ന ഫോം തുടരുന്ന ജോര്‍ജ്ജ് ബെയ്‌ലിയുടെയും വാട്‌സന്റെയും മികവില്‍ 350 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാവരും ഒരിക്കല്‍ കൂടി കൂട്ടത്തോടെ പരാജയപ്പെട്ട ദിവസമായിരുന്നു ബുധനാഴ്ച.

English summary
Team India produced yet another stunning run chase. After overhauling 359 in Jaipur, Wednesday they scaled down 350 to win by six wickets against Australia in Nagpur.
പ്രതികരണം എഴുതൂ