Englishहिन्दीಕನ್ನಡதமிழ்తెలుగు

രഞ്ജി കളിച്ചാല്‍ ഇന്ത്യന്‍ ടീമിലെത്തില്ല: സച്ചിന്‍

Published: Tuesday, October 29, 2013, 12:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലാഹ്ലി: രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കൊണ്ടുമാത്രം ദേശീയ ടീമില്‍ ഇടം നേടാന്‍ പറ്റും എന്ന് വിചാരിക്കരുതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. രഞ്ജി ക്രിക്കറ്റിലെ മികച്ച പ്രകടനം സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടാനിടയാകും എന്നത് നേരാണ്. എന്നാല്‍ അത് കൊണ്ടുമാത്രം എല്ലാമായി എന്ന് പറയാനാകില്ല - സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള വിരമിക്കല്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അവസാനത്തെ രഞ്ജി ട്രോഫി മത്സരം കളിക്കാനെത്തിയതായിരുന്നു സച്ചിന്‍. ഹരിയാനയ്‌ക്കെതിരെ രഞ്ജി മത്സരത്തിനായി ലാഹ്ലിയിലെത്തിയ സച്ചിന്‍ രഞ്ജി ട്രോഫിയുടെ പ്രാധാന്യത്തെപ്പറ്റി ബി സി സി ഐ വെബ്‌സൈറ്റില്‍ നല്‍കിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രഞ്ജി കളിച്ചാല്‍ ഇന്ത്യന്‍ ടീമിലെത്തില്ല: സച്ചിന്‍

രഞ്ജിയില്‍ മികച്ച കളി കളിച്ചത് കൊണ്ട് മാത്രം കാര്യമായില്ല. ദേശീയ ടീമിന്റെ കോമ്പോസിഷന്‍ നോക്കണം. ക്യാപ്റ്റന്റെയും ടീമിന്റെയും പ്ലാനുകള്‍ക്ക് യോജിച്ച ആളാണോ എന്ന് നോക്കണം. ഇതെല്ലാം ദേശീയ ടീമിലേക്കുള്ള സെലക്ഷനെ ബാധിക്കുന്ന കാര്യങ്ങളാണ് - സച്ചിന്‍ പറഞ്ഞു.

കുറഞ്ഞത് അമ്പത് രഞ്ജി മത്സരങ്ങളെങ്കിലും കളിച്ചവര്‍ക്കിടയില്‍ സച്ചിന്റെ 87.43 ശരാശരി ഒരു റെക്കോര്‍ഡാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതുന്ന ആഭ്യന്തര മത്സരമായ രഞ്ജിയെക്കുറിച്ച് സച്ചിനും വളരെ പോസിറ്റീവായാണ് കാണുന്നത്. നിരവധി മികച്ച കളിക്കാരെ ഉയര്‍ത്തിക്കൊണ്ടുവന്ന രഞ്ജി ക്രിക്കറ്റിന്റെ നിലവാരവും സൗകര്യങ്ങളും ഉയര്‍ത്തണമെന്നും സച്ചിന്‍ പറഞ്ഞു.

English summary
Sachin has no qualms in conceding that a good performance in the country's premier cricket tournament is no guarantee for a berth in the Indian national side.
പ്രതികരണം എഴുതൂ