Englishहिन्दीಕನ್ನಡதமிழ்తెలుగు

ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍

Published: Tuesday, October 29, 2013, 11:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമില്‍ വരെ കടന്നുവന്നിട്ടുണ്ട് എന്ന് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെംഗ്‌സര്‍ക്കര്‍. പാകിസ്ഥാനെ തോല്‍പിച്ചാല്‍ ഇന്ത്യന്‍ കൡക്കാര്‍ക്ക് കാറുകള്‍ തരാമെന്ന് ദാവൂദ് വാഗ്ദാനം ചെയ്തു - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കേണല്‍ എന്നറിയപ്പെടുന്ന വെംഗ്‌സര്‍ക്കര്‍ പറഞ്ഞു.

1987 ലെ ഷാര്‍ജ കപ്പിനിടെയായിരുന്നു സംഭവം. ഇന്ത്യയുടെ ഡ്രസിംഗ് റൂമിലേക്ക് കയറിവന്നാണ് ദാവൂദ് ഈ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ക്യാപ്റ്റനും ടീമംഗങ്ങളും ഈ വാഗ്ദാനം നിരസിച്ചു. പാകിസ്ഥാനെ തോല്‍പിച്ച് പരമ്പര ജയിച്ചാല്‍ കളിക്കാര്‍ക്ക് ഓരോ ടൊയോട്ട കാറായിരുന്നു ദാവൂദിന്റെ ഓഫര്‍.

ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍

ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമേ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും ടൂര്‍ണമെന്റില്‍ കളിക്കാനുണ്ടായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ റണ്‍റേറ്റില്‍ പിന്നിലായി രണ്ടാമതായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്.

വെംഗ്‌സര്‍ക്കറിന്റെ വിവാദമായ വെളിപ്പെടുത്തല്‍ മറ്റൊരു മുന്‍ ക്യാപ്റ്റനായ കപില്‍ ദേവ് നിഷേധിച്ചു. ദാവൂദ് ഇബ്രാഹിം ഡ്രസിംഗ് റൂമില്‍ കയറിവന്നിട്ടുണ്ട്. എന്നാല്‍ കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്തതായി അറിയില്ല - കപില്‍ പറഞ്ഞു.

English summary
In a sensational revelation, former India captain Dilip Vengsarkar has claimed that underworld don Dawood Ibrahim had offered the players cars if they won a tournament in Sharjah in 1987
പ്രതികരണം എഴുതൂ