Englishहिन्दीಕನ್ನಡதமிழ்తెలుగు

പ്രകാശ് വൈദ്യ; സച്ചിന്റെ ഉറക്കം കെടുത്തിയ ബൗളര്‍

Published: Monday, October 28, 2013, 13:07 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നാഗ്പൂര്‍: ഷെയിന്‍ വോണ്‍ അടക്കം നിരവധി സ്റ്റാര്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തിയ ബാറ്റ്്‌സ്മാനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ അടി വാങ്ങി തളര്‍ന്നും സച്ചിനെ ഒതുക്കാന്‍ ഗൃഹപാഠം ചെയ്തും ലോകമെമ്പാടുമുള്ള ഫാസ്റ്റ് ബൗളര്‍മാരും ഉറക്കമിളച്ചിട്ടുണ്ടാകണം.

എന്നാല്‍ സച്ചിന്റെ ഉറക്കം കെടുത്തിയ ഒരു ബൗളറുണ്ട്. അതും ഫാസ്റ്റ് ബൗളര്‍. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പ്രകാശ് വൈദ്യയാണ് ആ അപൂര്‍വ്വ ബഹുമതിക്ക് പാത്രമായ താരം. സംഭവം പക്ഷേ കളിക്കളവുമായി ബന്ധപ്പെട്ടതല്ല എന്ന് മാത്രം.

എന്താണ് കഥയെന്നല്ലേ, വൈദ്യ തന്നെ പറയുന്നത് കേള്‍ക്കൂ - ലോകകപ്പിന് ശേഷം നടന്ന ഇന്ത്യ പാകിസ്ഥാന്‍ പരമ്പര. ആദ്യമായിട്ടായിരുന്നു ബി സി സി ഐ കളിക്കാര്‍ക്ക് വെവ്വേറെ മുറികള്‍ നല്‍കിയത്. മത്സരത്തലേന്ന് ഒറ്റയ്ക്ക് കിടക്കാന്‍ തോന്നാത്ത സച്ചിന്‍ കൂട്ട് വിളിച്ചത് എന്നെയാണ്. ഞാനാണെങ്കില്‍ പ്ലെയിംഗ് ഇലവനില്‍ ഇല്ല താനും.

പിറ്റേന്ന് രാവിലെ എങ്ങനെയുണ്ടായിരുന്നു ഉറക്കം എന്ന് ചോദിച്ച എന്നോട് നിങ്ങളുടെ കൂര്‍ക്കം വലി കാരണം ഞാന്‍ ഉറങ്ങിയിട്ടേയില്ല എന്നാണ് സച്ചിന്‍ മറുപടി പറഞ്ഞത്. ഞാനാകെ വല്ലാതായി. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്റെ ഉറക്കമാണ് ഞാന്‍ കളഞ്ഞത്. അതും പാകിസ്ഥാനെതിരായ കളിക്ക് തലേന്ന്. എന്തായാലും ഉറക്കം പോയെങ്കിലും ഉജ്വലമായ ഒരു സെഞ്ചുറിയോടെ സച്ചിന്‍ എന്റെ സമാധാനം തിരിച്ചു തന്നു.

English summary
Indian Fast Bowler Prashant Vaidya telling the story he gave 'sleepless night' to Sachin Tendulkar
പ്രതികരണം എഴുതൂ