Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ സ്റ്റാന്‍ഡില്‍ കളി കാണാന്‍ 1000 രൂപ

Published: Monday, October 28, 2013, 12:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: സച്ചിന്റെ അവസാന ടെസ്റ്റ് മത്സരം സച്ചിന്റെ പേരിലുള്ള സ്റ്റാന്‍ഡില്‍ ഇരുന്ന് കാണണമെന്നുണ്ടോ? എങ്കില്‍ ചില്ലറ അല്‍പം മുടക്കണം. പതിനായിരം രൂപയാണ് സച്ചിന്‍ സ്റ്റാന്‍ഡിലിരുന്ന് കളി കാണാന്‍ കൊടുക്കേണ്ട ടിക്കറ്റ് നിരക്ക്. പൊതുജനങ്ങള്‍ക്കായി ഈ നിരക്കില്‍ ഏതാണ്ട് 1500 സീറ്റുകളാണ് സച്ചിന്‍ സ്റ്റാന്‍ഡില്‍ ഉള്ളതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്റ്റാന്‍ഡിന്റെ മുകള്‍ നിരയില്‍ 1500 സീറ്റുകള്‍ പൊതുജനങ്ങള്‍ക്കായി ഉണ്ട്. ഇതിന് പതിനായിരം രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. ഇവിടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേകമായി ചായയും കടിയും നല്‍കുന്നുണ്ട്. - മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു.

സച്ചിന്‍ സ്റ്റാന്‍ഡില്‍ കളി കാണാന്‍ 1000 രൂപ

മറ്റ് സ്റ്റാന്‍ഡുകളിലെ സീറ്റുകളിലെ ടിക്കറ്റ് നിരക്ക് 500 രൂപ മുതല്‍ 2500 രൂപ വരെയാണ്. ടിക്കറ്റിന്റെ രണ്ട് വശത്തും സച്ചിന്റെ ഫോട്ടോ ചെയ്തിട്ടായിരിക്കും മുംബൈ ടെസ്റ്റിനുള്ള ടിക്കറ്റുകള്‍ നല്‍കുക. നവംബര്‍ 14 മുതല്‍ 18 വരെയാണ് വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്റെ അവസാനത്തെ ടെസ്റ്റ് മത്സരത്തിന് വന്‍ സന്നാഹങ്ങളാണ് ബി സി സി ഐയും എം സി എയും ഒരുക്കുന്നത്. ടോസ് ചെയ്യാന്‍ വേണ്ടി സച്ചിന്റെ ചിത്രമുള്ള നാണയമായിരിക്കും ഉപയോഗിക്കുക. പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലാണ്. സച്ചിന്റെ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്റ്റാണ് മുംബൈയില്‍ നടക്കുന്നത്.

English summary
The Mumbai Cricket Association is to offer special tickets for Rs 10,000 each to the public to witness final test from Sachin Tendulkar stand.
പ്രതികരണം എഴുതൂ