Englishहिन्दीಕನ್ನಡதமிழ்తెలుగు

ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു; പാകിസ്ഥാന് തോല്‍വി

Published: Sunday, October 27, 2013, 9:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. ഇന്നിംഗ്‌സിനും 92 റണ്‍സിനുമാണ് പാക് പടയെ ദക്ഷിണാഫ്രിക്ക ചുരുട്ടിക്കൂട്ടിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒന്നിച്ചെത്തി സമനില പിടിക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. അബുദാബിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനൊപ്പമായിരുന്നു വിജയം.

ഒന്നാമിന്നിംഗ്‌സില്‍ 418 റണ്‍സിന്റെ ഭീമമായ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാമിന്നിംഗ്‌സില്‍ സ്ഥിതി മെച്ചപ്പെടുത്തി. ഷഫീഖിന്റെ സെഞ്ചുറിയുടെയും മിസ്ബയുടെ അര്‍ദ്ധസെഞ്ചുറിയുമാണ് പാകിസ്ഥാന്റെ തോല്‍വി നാലാം ദിനം വരെ വലിച്ചുനീട്ടിയത്. ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ വെറും 99 റണ്‍സിന് പുറത്തായിരുന്നു.

ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു; പാകിസ്ഥാന്  തോല്‍വി

രണ്ടാമിന്നിംഗ്‌സില്‍ പാക് പോരാട്ടം 326 റണ്‍സ് വരെയെത്തി. 130 റണ്‍സെടുത്ത ഷഫീക്കാണ് ടോപ് സ്‌കോറര്‍. മിസ്ബ ഉള്‍ ഹഖിനൊപ്പം ഷഫീഖ് ചേര്‍ത്ത 192 റണ്‍സ് പാകിസ്ഥാന് സമനിലയെങ്കിലും സമ്മാനിക്കുമെന്ന് ഇടയ്ക്ക് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഓപ്പണര്‍മാരും മധ്യനിരയും ഒരുപോലെ പരാജയപ്പെട്ടത് പാക് പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി.

മൂന്ന് വിക്കറ്റെടുത്ത ഓള്‍റൗണ്ടര്‍ ജെ പി ഡുമിനിയാണ് പാകിസ്ഥാന്‍ ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്. ഒന്നാമിന്നിംഗ്‌സിലും പാകിസ്ഥാനെ തകര്‍ത്തത് ഒരു സ്പിന്നറായിരുന്നു. അഞ്ച് വിക്കറ്റോടെ പാക് വംശജനായ ഇമ്രാന്‍ താഹിറായിരുന്നു ഒന്നാമിന്നിംഗ്‌സില്‍, ഫലത്തില്‍ ഈ ടെസ്റ്റില്‍ തന്നെ പാകിസ്ഥാനെ തോല്‍പിച്ചത്.

English summary
South Africa beat Pakistan in Second and last test here in Dubai.
പ്രതികരണം എഴുതൂ