Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണി ടോസ് വിളിക്കും; 'സച്ചിന്‍സ് ഹെഡ്‌'

Published: Saturday, October 26, 2013, 10:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ക്രിക്കറ്റ് ലോകത്ത് നിന്നുള്ള എല്ലാ വാര്‍ത്തകളും ഇപ്പോള്‍ മുംബൈ ടെസ്റ്റിനെ ചുറ്റിപ്പറ്റിയാണ്. അവസാന മത്സരം കളിക്കുന്ന മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് നല്‍കുന്ന യാത്രയയപ്പ് എങ്ങനെയൊക്കെ ഗംഭീരമാക്കാം എന്ന ആലോചനയിലാണ് ക്രിക്കറ്റ് ആരാധകരും ഭരണക്കാരും. ഇതുപോലൊരു വിരമിക്കല്‍ ഞാന്‍ കണ്ടിട്ടില്ലേ എന്ന് അതിശയം കൊണ്ട് ആരെങ്കിലും പാടിപ്പോയാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

മുംബൈ ടെസ്റ്റിന് ടോസിടാന്‍ സച്ചിന്റെ തലയുള്ള പ്രത്യേക നാണയം ഉപയോഗിക്കും എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത. ഒരു വശത്ത് സച്ചിന്റെ തലയുള്ള സ്വര്‍ണനാണയം ടോസിന് ഉപയോഗിക്കാനാണ് ബി സി സി ഐയുടെ പരിപാടി. വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ കളിക്കുന്ന ഈ മത്സരത്തോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും.

ധോണി ടോസ് വിളിക്കും; 'സച്ചിന്‍സ് ഹെഡ്‌'

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി എന്നിവര്‍ ടോസിനെത്തുക ഈ പ്രത്യേക കോയിനുമായിട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാണയത്തിന്റെ ഒരു വശത്ത് സച്ചിന്റെ മുഖം. മറുവശത്ത് ബി സി സി ഐയുടെയോ എം സി എയുടെയോ ലോഗോ എന്നതാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

സച്ചിന്റെ അവസാന ടെസ്റ്റിനുള്ള മത്സര ടിക്കറ്റില്‍ ചാമ്പ്യന്‍ ബാറ്റ്‌സ്മാന്റെ ചിത്രം, 51 ടെസ്റ്റ് സെഞ്ചുറികളുടെ വിവരങ്ങള്‍ തുടങ്ങിയവ പതിക്കാനും ബി സി സി പ്ലാനിടുന്നുണ്ട്. ബി സി സി ഐ ജനറല്‍ മാനേജര്‍ രത്‌നാകര്‍ ഷെട്ടി മിഡ് ഡേയോടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

English summary
To honour Sachin Tendulkar in his 200th and final Test next month, the Board of Control for Cricket in India (BCCI) will have a specially minted coin bearing the Master Blaster's portrait on one side, for the toss.
പ്രതികരണം എഴുതൂ