Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനില്ലാതെ ഒരു ഓള്‍ ടൈം ടെസ്റ്റ് ടീം?

Updated: Saturday, October 26, 2013, 14:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: വിസ്ഡന്റെ ഓള്‍ ടൈം ഇലവനില്‍ സ്ഥാനമുണ്ടെങ്കിലും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്റെ ഡ്രീം ടീമില്‍ സച്ചിന് ഇടമില്ല. സച്ചിന് മാത്രമല്ല, ഇന്ത്യാക്കാരായ ഒരാള്‍ പോലും ലോക ഇലവനില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നതും അത്ഭുതകരമാണ്.

ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയും, റണ്‍സും, മത്സരങ്ങളുമുള്ള സച്ചിനെ ഇംഗ്ലണ്ടുകാരനായ വോന്‍ ഒഴിവാക്കിയത് വെറും പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയായിരിക്കും എന്ന് കരുതുന്നവരും ക്രിക്കറ്റ് ആരാധകരുടെ കൂട്ടത്തില്‍ കുറവല്ല. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് വോന്‍ തന്റെ ഡ്രീം ടീമനെ പ്രഖ്യാപിച്ചത്.

സച്ചിനില്ലാതെ ഒരു ഓള്‍ ടൈം ടെസ്റ്റ് ടീം?

ലെന്‍ ഹട്ടന്‍, ജാക്ക് ഹോബ്‌സ്, ബ്രാഡ്മാന്‍, കല്ലിസ്, റിച്ചാര്‍ഡ്‌സ്, സോബേഴ്‌സ്, ബോതം, ഗില്‍ക്രിസ്റ്റ്, അക്രം, വോണ്‍, മക്ഗ്രാത്ത് എന്നിങ്ങനെയാണ് വോന്‍ തന്റെ ടീമിനെ ഒരുക്കിയിരിക്കുന്നത്. സച്ചിനൊപ്പം ബ്രയാന്‍ ലാറയും റിക്കി പോണ്ടിംഗും ടീമിന് പുറത്താണ്.

തന്റെ ആദ്യ ട്വീറ്റില്‍ ലങ്കയുടെ മുത്തയ്യ മുരളീധരനെ പന്ത്രണ്ടാമനാക്കിയായിരുന്നു വോണ്‍ ടീമിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ഉടനെ അത് മാറ്റി ഇംഗ്ലണ്ടിന്റെ തന്നെ ഗാരി പ്രാറ്റിനെ വോണ്‍ പന്ത്രണ്ടാമനാക്കി.

നേരത്തെ, ബ്രാഡ്മാനെ നായകനാക്കി വിസ്ഡണ്‍ പുറത്തിറക്കിയ ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായിട്ടായിരുന്നു സച്ചിന്റെ സ്ഥാനം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നവംബറില്‍ നടക്കുന്ന ടെസ്റ്റോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയുകയാണ്.

Story first published:  Saturday, October 26, 2013, 12:58 [IST]
English summary
No place for Sachin in Vaughan's all-time Test XI. No Indian player as well.
പ്രതികരണം എഴുതൂ