Englishहिन्दीಕನ್ನಡதமிழ்తెలుగు

അഞ്ചാം ഏകദിനത്തിന് മഴപ്പേടി

Published: Saturday, October 26, 2013, 10:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കട്ടക്ക്: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം മഴയില്‍ കുതിരാന്‍ സാധ്യത. നാലാം ഏകദിനം മഴ കൊണ്ടുപോയതോടെ ശേഷിക്കുന്ന കളികള്‍ എല്ലാം ജയിച്ചാലേ പരമ്പര പിടിക്കാന്‍ പറ്റൂ എന്ന സ്ഥിതിയിലാണ് ഇന്ത്യ. പരമ്പരയില്‍ ഇതുവരെ ഒരു കളി മാത്രമാണ് ഇന്ത്യ ജയിച്ചത്. ജയ്പൂരില്‍ 9 വിക്കറ്റിന്.

ഒന്നും മൂന്നും ഏകദിനങ്ങള്‍ ജയിച്ച് പരമ്പരയില്‍ നില്‍ക്കുകയാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. ബാറ്റിംഗിലും ബൗളിംഗിലും വ്യക്തമായ മേല്‍ക്കൈയോടെയാണ് കംഗാരുക്കളുടെ മുന്നേറ്റം. ഇഷാന്ത് ശര്‍മയെ പുറത്തിരുത്തി പകരം വന്ന ഷമിയാണ് ഇന്ത്യന്‍ ബൗളിംഗില്‍ മികച്ചു നില്‍ക്കുന്നത്. നാലാം ഏകദിനത്തില്‍ ഷമിയുടെ മികവില്‍ പരമ്പരയില്‍ ആദ്യമായി 300 ല്‍ താഴെ ഓസ്‌ട്രേലിയയെ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും കളി മഴ കൊണ്ടുപോയി.

അഞ്ചാം ഏകദിനത്തിന് മഴപ്പേടി

കട്ടക്ക് ഏകദിനം നടക്കില്ല എന്ന് അസോസിയേഷന്‍ തന്നെ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കളി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. എന്നാലും ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള ഡേറ്റും മറ്റും പറഞ്ഞുകഴിഞ്ഞു. ഇതിനര്‍ഥം കളി നടക്കില്ല എന്ന് തന്നെയാണ് - ഒറീസ ക്രിക്കറ്റ് അസോസിയേഷന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കളിക്കളത്തിലേക്ക് താരങ്ങള്‍ എത്താന്‍ തന്നെ സാധ്യതയില്ല എന്നാണ് കട്ടക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അംപയര്‍മാരും മാച്ച് ഓഫീഷ്യല്‍സും ചേര്‍ന്ന് ഗ്രൗണ്ട് പരിശോധിച്ച് കളി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാനാണ് സാധ്യത.

English summary
India Australia Fifth ODI in Cuttack set to be abandoned due to rain
പ്രതികരണം എഴുതൂ