Englishहिन्दीಕನ್ನಡதமிழ்తెలుగు

ബ്രാഡ്മാന്‍ നയിക്കുന്ന ഓള്‍ ടൈം ടീമില്‍ സച്ചിനും

Published: Thursday, October 24, 2013, 10:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം ബെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇന്ത്യയുടെ അഭിമാനതാരം സച്ചിന്‍ തെണ്ടുല്‍ക്കറും. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ടീമിന്റെ നായകന്‍. വിസ്ഡനാണ് ലോക ക്രിക്കറ്റിലെ ഇതുവരെയുള്ള മുഴുവന്‍ കളിക്കാരില്‍ നിന്നും ഡ്രീം ടീമിനെ തിരഞ്ഞെടുത്തത്.

ലോക ഡ്രീം ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ വിവ് റിച്ചാര്‍ഡ്‌സ്, ഓസ്‌ട്രേലിയന്‍ ലെഗ്‌സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു. വെസ്റ്റ് ഇന്‍ഡീസുകാരായ മാല്‍ക്കം മാര്‍ഷലും ഗാരി സോബേഴ്‌സും ഡ്രീം ടീമിലുണ്ട്.

ബ്രാഡ്മാന്‍ നയിക്കുന്ന ഓള്‍ ടൈം ടീമില്‍ സച്ചിനും

പാകിസ്ഥാനി ഫാസ്റ്റ് ബൗളറായ വാസിം അക്രമാണ് ടീമില്‍ ഇടം കണ്ടെത്തിയ മറ്റൊരു ഏഷ്യന്‍ താരം. ഡ്രീം ടീമിന്റെ ഘടന ഇങ്ങനെയാണ് ജാക്ക് ഹോബ്‌സ്, ഡബ്ലു ജി ഗ്രേസ്, സര്‍ ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവ് റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, അലന്‍ നോട്ട്, വാസിം അക്രം, ഷെയ്ന്‍ വോണ്‍, മാല്‍ക്കം മാര്‍ഷല്‍, സിഡ്‌നി ബേണ്‍സ്.

തന്റെ ഇഷ്ട പോസിഷനായ നാലാം നമ്പറിലാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. നവംബര്‍ 14 മുതല്‍ 18 വരെയാണ് മുംബൈയിലെ ഹോം ഗ്രൗണ്ടില്‍ സച്ചിന്‍ തന്റെ അവസാന ടെസ്റ്റ് കളിക്കുന്നത്.

English summary
Sachin is the lone Indian in widson All time Best XI. Bradman will lead the team.
പ്രതികരണം എഴുതൂ