Englishहिन्दीಕನ್ನಡதமிழ்తెలుగు

മഴ കളിച്ചു; നാലാം ഏകദിനം ഉപേക്ഷിച്ചു

Published: Thursday, October 24, 2013, 11:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റാഞ്ചി: നാലാം ഏകദിനത്തില്‍ ജയിച്ച് പരമ്പര സമനിലയിലെത്തിക്കാമെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മഴയുടെ രൂപത്തില്‍ തിരിച്ചടി. രണ്ടാമിന്നിംഗ്‌സിനിടെ മഴ തകര്‍ത്തുപെയ്തതിനെത്തുടര്‍ന്ന് മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ 1-2 ന് ഇന്ത്യ പിന്നിലായി. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലേ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ.

പരമ്പരയില്‍ ആദ്യമായി ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബൗളിംഗാണ് തിരഞ്ഞെടുത്തത്. ഇഷാന്ത് ശര്‍മയെയും ഭുവനേശ്വര്‍ കുമാറിനെയും തഴഞ്ഞ് ഷാമി അഹമ്മദിനെയും ജയദേവ് ഉനദ്കട്ടിനെയും അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ധോണിയുടെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ ഉജ്വലമായി പന്തെറിഞ്ഞ ഷാമി തുരുതുരെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയെ വിറപ്പിച്ചു.

മഴ കളിച്ചു; നാലാം ഏകദിനം ഉപേക്ഷിച്ചു

മൂന്ന് വിക്കറ്റിന് 32 എന്ന നിലയില്‍ നിന്നും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെയും വെടിക്കെട്ട് വീരന്‍ മാക്‌സ്വെല്ലിന്റെയും മിന്നല്‍ ബാറ്റിംഗാണ് ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ബെയ്‌ലി 98 ഉം മാക്‌സ്വെല്‍ 92 ഉം റണ്‍സെടുത്ത് കളി സന്ദര്‍ശകര്‍ക്ക് അനുകൂലമായി തിരിച്ചു. ആറ് ക്യാച്ചുകള്‍ വിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും കഴിയാവുന്ന പിന്തുണ കംഗാരുക്കള്‍ക്ക് കൊടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.1 ഓവറില്‍ 27 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് മികച്ച് തുടക്കം നല്‍കിയെങ്കിലും മഴ എല്ലാ രസവും നശിപ്പിച്ചു. ഏതാണ്ട രണ്ട് മണിക്കൂറോളം കാത്തുനിന്ന ശേഷം കളി ഉപേക്ഷിക്കുകയായിരുന്നു.

English summary
India Australia 4th ODI abandoned due to heavy rain in Ranchi.
പ്രതികരണം എഴുതൂ