Englishहिन्दीಕನ್ನಡதமிழ்తెలుగు

അമുല്‍ ചോദിക്കുന്നു; നാണമില്ലേ ഇഷാന്ത് ശര്‍മേ?

Published: Wednesday, October 23, 2013, 13:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയാക്കി മാറ്റിയ അമുലിന്റെ വികൃതി ഓര്‍മയില്ലേ. രസകരമായ പരസ്യങ്ങള്‍ക്ക് പേരുകേട്ട അമുലിന്റെ പുതിയ ഇര ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മയാണ്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ ദയനീയമായ ബൌളിംഗിലൂടെയാണ് ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ പരസ്യത്തിന് മോഡലായത്. നാണമില്ലേ ഇഷാന്തേ എന്നാണ് അമുല്‍ പരസ്യത്തിലെ വാചകം.

ജയിക്കാനിരുന്ന ഇന്ത്യയെ കളി തോല്‍പ്പിച്ചത് ഇഷാന്ത് ശര്‍മ എന്ന ഒറ്റയൊരാളാണ്. അവസാന മൂന്നോവറില്‍ 44 റണ്‍സ് വേണ്ടിയിരുന്ന കംഗാരുക്കള്‍ക്ക് ഇഷാന്ത് ശര്‍മ എന്ന ദാനശീലനായ ഫാസ്റ്റ് ബൗളര്‍ കൊടുത്തത് 30 റണ്‍സാണ്. ഇഷാന്തിന്റെ വീഴ്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മീഡിയയിലും വന്‍ തമാശയായി ആഘോഷിക്കപ്പെടുകയാണ്.

അമുല്‍ ചോദിക്കുന്നു; നാണമില്ലേ ഇഷാന്ത് ശര്‍മേ?

ഓസ്‌ട്രേലിയയുടെ ജയിംസ് ഫോക്‌നര്‍ ഇഷാന്തിന്റെ ഒരോവറില്‍ 30 റണ്‍സാണടിച്ചെടുത്തത്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നായി ഇഷാന്ത് ഓസ്‌ട്രേലിയയ്ക്ക് വിട്ടുകൊടുത്തത് 189 റണ്‍സാണ്. ഒരോവറില്‍ ശരാശരി 7 റണ്‍സില്‍ അധികം. എന്ന് വെച്ചാല്‍ ഫോമിന്റെ ഏഴയലത്ത് പോലും ഇല്ല ഇഷാന്ത് ശര്‍മ എന്നര്‍ഥം.

എന്നിട്ടും ബാക്കി ഏകദിനങ്ങള്‍ക്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഇഷാന്തിനെ ടീമില്‍ നിലനിര്‍ത്തിയതിലും വന്‍ പ്രതിഷേധമാണ് ക്രിക്കറ്റ് ആരാധകരില്‍ ഉള്ളത്. ഈ അവസരതിലാണ് 25 കാരനായ ഉയരക്കാരന്‍ ഫാസ്റ്റ് ബൗളറെ കളിയാക്കി അമുലിന്റെ പരസ്യം. പരസ്യത്തിനൊപ്പമുള്ള വാചകത്തിലാണ് നാണമില്ലേ ഇഷാന്തേ എന്നെഴുതിയിരിക്കുന്നത്. എന്നാല്‍ ഇതല്‍പം കൂടിപ്പോയി എന്ന് കരുതുന്നവരും ഉണ്ട്.

English summary
Ishant is now in the firing line of former cricketers and fans. The latest to join them is - Amul, the Indian dairy company.
പ്രതികരണം എഴുതൂ