Englishहिन्दीಕನ್ನಡதமிழ்తెలుగు

ദക്ഷിണാഫ്രക്കയില്‍ ഇന്ത്യയ്ക്ക് 2ടെസ്റ്റ്, 3ഏകദിനം

Published: Wednesday, October 23, 2013, 13:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ കാര്യത്തില്‍ തീരുമാനമായി. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് സച്ചിന്‍ യുഗത്തിന് ശേഷമുള്ള ആദ്യ വിദേശ പര്യടനത്തില്‍ ടീം ഇന്ത്യ കളിക്കുക. ഇതിഹാസ ബാറ്റിംഗ് നിരയിലെ അവസാനത്തെ കണ്ണിയായ സച്ചിനും വിട പറയുന്നതോടെ യുവനിരയ്ക്ക് ശേഷി തെളിയിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം.

ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്തും എന്നല്ലാതെ വേദികളോ തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കും എന്ന് മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യവാരമോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രക്കയില്‍ ഇന്ത്യയ്ക്ക് 2ടെസ്റ്റ്, 3ഏകദിനം

നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഇരുന്നൂറാം ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇനി നടക്കാനിടയില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഷെഡ്യൂള്‍ പ്രകാരം സച്ചിന്‍ ഇരുന്നൂറാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയിലാണ് കളിക്കേണ്ടിയിരുന്നത്. എന്നാല്‍ എടുപിടി എന്ന് തിരുമാനമെടുത്ത് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ വിളിച്ചുവരുത്തി സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് ഇന്ത്യയില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ടെസ്റ്റോട് കൂടി സച്ചിന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെയാണ് പരമ്പരയില്‍ താല്‍പര്യം നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക തീരുമാനത്തില്‍ നിന്നും പിന്നോക്കം പോയത്. യഥാര്‍ത്ഥത്തില്‍ മൂന്ന് ടെസ്റ്റുകള്‍, ഏഴ് ഏകദിനങ്ങള്‍, രണ്ട് ട്വന്റി - 20 മത്സരങ്ങള്‍ എന്നിിവയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പര്യടനത്തില്‍ നടക്കേണ്ടിയിരുന്നത്.

English summary
BCCI announced that Team India will tour South Africa to play two Tests and three One Day Internationals.
പ്രതികരണം എഴുതൂ