Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈ ടെസ്റ്റ്: സച്ചിന് വേണം 500 ടിക്കറ്റുകള്‍

Published: Wednesday, October 23, 2013, 13:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: തന്റെ വിരമിക്കല്‍ ടെസ്റ്റ് മത്സരത്തിന്റെ 500 ടിക്കറ്റുകള്‍ വേണമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി സി സി ഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അവസാന കളിയുടെ ടിക്കറ്റുകള്‍ വേണമെന്ന് സച്ചിന്‍ ചോദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയിലെ വാങ്കഡെയിലാണ് സച്ചിന്റെ അവസാന ടെസ്റ്റ്.

24 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് സച്ചിന്‍ മുംബൈയില്‍ അവസാനമിടുന്നത്. നേരത്തെ, വിരമിക്കല്‍ ടെസ്റ്റ് മത്സരം മുംബൈയില്‍ വെച്ച് കളിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് സച്ചിന്‍ ബി സി സി ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റാണ് മുംബൈ വാങ്കഡെയില്‍ നടക്കാനിരിക്കുന്നത്.

മുംബൈ ടെസ്റ്റ്: സച്ചിന് വേണം 500 ടിക്കറ്റുകള്‍

ഇതാദ്യമായി സച്ചിന്റെ അമ്മ രജനി മകന്‍ കളിക്കുന്നത് കാണാനായി സ്റ്റേഡിയത്തില്‍ എത്തുന്നു എന്ന പ്രത്യകതയും മുംബൈ ടെസ്റ്റിന് ഉണ്ട്. രോഗശയ്യയിലായ രജനി തെണ്ടുല്‍ക്കറിന് സ്‌റ്റേഡിയത്തില്‍ എത്താന്‍ വീല്‍ചെയറിന്റെ സഹായം വേണം. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അസോസിയേഷന്‍ നടത്തുമെന്ന് എം സി എ ജോയിന്റ് സെക്രട്ടറി നിതിന്‍ ദലാല്‍ പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഹോം ഗ്രൗണ്ടായ മുംബൈ. സച്ചിന്റെ 51 ടെസ്റ്റ് സെഞ്ചുറികളുടെ സ്‌കോറും സച്ചിന്റെ ഫോട്ടോയും ടിക്കറ്റില്‍ പതിക്കും. സച്ചിന്റെ പോസ്റ്ററുകളും ബാനറുകളും കൊണ്ട സ്‌റ്റേഡിയം അലങ്കരിക്കും.

English summary
Sachin Tendulkar has requested the Mumbai Cricket Association (MCA) for 500 tickets to his 200th and final Test against West Indies at the Wankhede Stadium.
പ്രതികരണം എഴുതൂ