Englishहिन्दीಕನ್ನಡதமிழ்తెలుగు

രാഹുല്‍ ദ്രാവിഡിന് സെഞ്ചുറി

Published: Wednesday, October 23, 2013, 14:21 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചാലും രാഹുല്‍ ദ്രാവിഡിന് ക്രിക്കറ്റ് കളിക്കാതിരിക്കാന്‍ കഴിയില്ല. റണ്‍സടിക്കാതിരിക്കാനും കഴിയില്ല. ചാമ്പ്യന്‍സ് ലീഗോടെ ഐ പി എല്‍, ട്വന്റി 20 ക്രിക്കറ്റുകളോട് വിട പറഞ്ഞ രാഹുല്‍ ഒരു സെഞ്ചുറി കൂടി അടിച്ചു.

അന്താരാഷ്ട്ര തലത്തിലല്ല വിരമിച്ച ദ്രാവിഡിന്റെ സെഞ്ചുറി എന്ന പ്രത്യേകതയുണ്ട്. ബാംഗ്ലൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് ദ്രാവിഡ് തന്റെ കരിയറിലെ സെഞ്ചുറി നേട്ടത്തില്‍ ഒന്നുകൂടി ചേര്‍ത്തത്.

രാഹുല്‍ ദ്രാവിഡിന് സെഞ്ചുറി

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൂപ്പ് വണ്ണിലെ രണ്ടാം ഡിവിഷന്‍ മത്സരങ്ങളിലാണ് ദ്രാവിഡ് വീണ്ടും കളത്തിലിറങ്ങിയത്. ശനിയും ഞായറുമായിരുന്നു മത്സരം. ആദ്യദിവസം മുഴുവന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത ദ്രാവിഡ് രണ്ടാം ദിനമാണ് ബാറ്റിംഗിനിറങ്ങിയത്.

അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ദ്രാവിഡ് മനോഹരമായ ഒരു സെഞ്ചുറിയോടെ ടീമിന് ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്തു. ഈ വര്‍ഷം ജൂണില്‍ ഇതേ ടൂര്‍ണമെന്റില്‍ 69 റണ്‍സെടുത്തിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ദ്രാവിഡിന്റെ ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നു ഇത്. തുടര്‍ന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ലീഗ് മത്സരങ്ങളില്‍ വന്മതിലിനെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Great wall of Indian cricket Rahul Dravid scores a ton for his club even after his retirement from International cricket.
പ്രതികരണം എഴുതൂ