Englishहिन्दीಕನ್ನಡதமிழ்తెలుగు

കോലിക്ക് മുന്നില്‍ സേവാഗ് തോറ്റത് രണ്ടുതവണ

Published: Friday, October 18, 2013, 16:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ കൊടുങ്കാറ്റ് പോലുള്ള ഇന്നിംഗ്‌സലൂടെ വിരാട് കോല് വെടിക്കെട്ട് താരം വീരേന്ദര്‍ സേവാഗിനെ മറികടന്നു. അതും രണ്ടുതവണ. ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറിയാണ് കോലി സേവാഗില്‍ നിന്നും പിടിച്ചുവാങ്ങിയത്. പിന്നീട്, സെഞ്ചുറിവേട്ടക്കാരായ ഇന്ത്യക്കാരുടെ പട്ടികയിലെ മൂന്നാം സ്ഥാനവും.

62 പന്തില്‍ നിന്നും വീരേന്ദര്‍ സേവാഗ് നേടിയ സെഞ്ചുറിയായിരുന്നു റെക്കോര്‍ഡ് പുസ്തകത്തില്‍ ഇന്ത്യക്കാരന്റെ വേഗം കൂടിയ സെഞ്ചുറിയായി ഉണ്ടായിരുന്നത്. ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിന് എതിരെയായിരുന്നു വീരുവിന്റെ നേട്ടം. അതിനുമുമ്പത്തെ റെക്കോര്‍ഡാകട്ടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലും. 68 പന്തിലായിരുന്നു അസ്ഹറിന്റെ റെക്കോര്‍ഡ് സെഞ്ചുറി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നീ ഇതിഹാസ താരങ്ങള്‍ക്ക് പിന്നില്‍ 15 സെഞ്ചുറിയോടെ വീരേന്ദര്‍ സേവാഗായിരുന്നു സെഞ്ചുറിപ്പട്ടികയില്‍ മൂന്നാമത്. എന്നാല്‍ ജയ്പൂരിലെ സെഞ്ചുറിയോടെ സേവാഗിനെ മറികടന്ന് പട്ടികയില്‍ മൂന്നാമതെത്തി കോലി. കോലിയുടെ പതിനാറാമത്തെ സെഞ്ചുറിയായിരുന്നു ഇത്.

കോലിക്ക് മുന്നില്‍ സേവാഗ് തോറ്റത് രണ്ടുതവണ

സച്ചിന്‍ തെണ്ടുല്‍ക്കര്‍ 49, സൗരവ് ഗാംഗുലി 23, യുവരാജ് സിംഗ് 13 എന്നിങ്ങനെയാണ് ഇന്ത്യക്കാരിലെ സെഞ്ചുറിനേട്ടക്കാരുടെ പട്ടിക. ഈ വര്‍ഷമാദ്യം സിംബാവെയ്‌ക്കെതിരായ കളിയില്‍ കോലി 15 സെഞ്ചുറികളോടെ സേവാഗിന് ഒപ്പമെത്തിയിരുന്നു. വെറും 116 കളികളില്‍ നിന്നാണ് കോലി 16 സെഞ്ചുറിയിലെത്തിയത്.

English summary
Virat Kohli breaks Virender Sehwag's two records in Jaipur. Kohli has scored a 52 ball century as Indian fastest and it is his 16 th one.
പ്രതികരണം എഴുതൂ