Englishहिन्दीಕನ್ನಡதமிழ்తెలుగు

സ്ഥാനമുറപ്പിക്കാന്‍ രോഹിത് ശര്‍മ

Published: Friday, October 18, 2013, 12:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്രവിജയത്തിന് ശേഷം വിരാട് കോലി പറഞ്ഞത് സത്യമാണ്. ഇന്ത്യന്‍ ടീമിന് ലഭിച്ച യുവതാരങ്ങളില്‍ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളാണ് രോഹിത് ശര്‍മ. ഐ പി എല്‍ ക്രിക്കറ്റില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനും പിന്നീട് മുംബൈ ഇന്ത്യന്‍സിനും വേണ്ടി രോഹിത് ഉണ്ടാക്കിയ വിജയങ്ങള്‍ മാത്രം മതി ഈ പ്രസ്താവത്തിന് സാക്ഷ്യമായി.

എന്നാല്‍ രോഹിത് ശര്‍മ എന്ന പേര് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര ഒച്ചപ്പാടൊന്നും സൃഷ്ടിച്ചിട്ടില്ല ഇതേവരെ. ഇടം നേടാന്‍ അതീവ ദുഷ്‌കരമായ ഇന്ത്യന്‍ മധ്യനിരയില്‍ പോയും വന്നും രണ്ട് - മൂന്ന് കൊല്ലത്തോളം കളഞ്ഞശേഷമാണ് രോഹിത് ഓപ്പണറായി രണ്ടാം വരവ് നടത്തിയിരിക്കുന്നത്. മികച്ച തുടക്കങ്ങള്‍ പോലും മണ്ടന്‍ ഷോട്ട് കളിച്ച് നഷ്ടപ്പെടുത്തുന്നയാള്‍ എന്ന പേരുണ്ട് രോഹിതിന്.

സ്ഥാനമുറപ്പിക്കാന്‍ രോഹിത് ശര്‍മ

പൂര്‍ണഫോമില്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക ചേലുണ്ട്. വി വി എസ് ലക്ഷ്മണിനെപ്പോലെ അനായാസ ലളിതമാണ് രോഹിതിന്റെ ശൈലി. എന്നാല്‍ ലക്ഷ്മണെക്കാള്‍ പതിന്മടങ്ങ് ആക്രമണകാരി. വിക്കറ്റിനിടയിലെ ഓട്ടത്തിലും ലൂസ് ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് കളയുന്നതിലും ലക്ഷ്മണിനെപ്പോലെ തന്നെ.

സ്വാഭാവിക ഓപ്പണറല്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി മുതലിങ്ങോട്ട് ടീമിന് വേണ്ടി ഓപ്പണറായാണ് രോഹിത് കളിക്കുന്നത്. ശിഖര്‍ ധവാനൊപ്പം ചില മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും രോഹിതിന് കഴിഞ്ഞു. കിട്ടിയ അവസരം മുതലാക്കി രോഹിത് ഓസ്‌ട്രേലിയയ്ക്ക് എതിരെ മാന്‍ ഓഫ് ദ മാച്ചുമായി. അവസാനം വരെ ബാറ്റ് ചെയ്യണം എന്നുറപ്പിച്ച് ക്രീസിലെത്തിയ രോഹിതിന് കിട്ടിയ പ്രതിഫലമാണ് ഈ സെഞ്ചുറി. ഇവിടെ നിന്നും രോഹിത് തന്റെ രണ്ടാം വരവ് തുടങ്ങുകയാണ് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Mumbai batsman Rohit Sharma seeking a permenant position in opening spot with shikhar dhawan.
പ്രതികരണം എഴുതൂ