Englishहिन्दीಕನ್ನಡதமிழ்తెలుగు

പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

Published: Friday, October 18, 2013, 10:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അബുദാബി: അവിശ്വസനീയമായ ഓള്‍റൗണ്ട് പ്രകടനത്തോടെ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. കഴിഞ്ഞ മാസം സിംബാവെയ്‌ക്കെതിരെ അവരുടെ നാട്ടില്‍ തോറ്റുപോയ ടീമാണ് ഇതെന്ന് പാകിസ്ഥാനെ നോക്കി പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന വിധത്തിലായിരുന്നു പച്ചപ്പടയുടെ വിജയം.

രണ്ടാമിന്നിംഗ്‌സില്‍ വെറും 45 റണ്‍സ് മാത്രം മതിയായിരുന്ന പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഡെയ്ല്‍ സ്റ്റെയ്‌ന്റെയും ഫിലാന്‍ഡറിന്റെയും ഫാസ്റ്റ് ആക്രമണത്തിന് മുന്നില്‍ ആദ്യമൊന്ന് പതറിയെങ്കിലും ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ് പുറത്താകാതെ 28 റണ്‍സെടുത്ത് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഒരവസരത്തില്‍ മൂന്നിന് ഏഴ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

ആദ്യ ഇന്നിംഗ്‌സില്‍ 249 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ അടിച്ചുകൂട്ടിയത് 442 റണ്‍സാണ്. ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് 100 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ഖുറം മന്‍സൂര്‍ 146 റണ്‍സെടുത്തു.

രണ്ടാമിന്നിംഗ്‌സിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. 232 റണ്‍സിനിടെ ഒരിക്കല്‍ കൂടി എല്ലാവരും കൂടാരം കയറി. 90 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പൊരുതി നോക്കിയത്. എന്നാല്‍ അനിവാര്യമായ പരാജയത്തെ തടുക്കാന്‍ ഡിവില്ലിയേഴ്‌സിനും കഴിഞ്ഞില്ല.

English summary
Pakisthan record a win against South Africa with more than a day to spare in the first Test.
പ്രതികരണം എഴുതൂ