Englishहिन्दीಕನ್ನಡதமிழ்తెలుగు

ടിക്കറ്റിലും വേണോ സച്ചിന്‍ ആരാധന

Published: Friday, October 18, 2013, 12:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയെങ്കിലും കൊല്‍ക്കത്ത വെറുതെയിരിക്കുന്നില്ല. ഒരുപടി കൂടി കടന്ന് സച്ചിന്റെ ഫോട്ടോ അച്ചടിച്ച് കളി കാണാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. സച്ചിന്‍ തന്റെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യമത്സരം കളിക്കുന്നത് കൊല്‍ക്കൊത്തയിലാണ്.

ടിക്കറ്റില്‍ സച്ചിന്റെ ഫോട്ടോ അച്ചടിക്കുന്നതിനായി ബി സി സി ഐയുടെ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് ബാംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നാണ് അറിയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നവംബര്‍ 6 മുതല്‍ 10 വരെയാണ് ചരിത്രപ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡനില്‍ സച്ചിന്റെ 199ാം ടെസ്റ്റ്.

ടിക്കറ്റിലും വേണോ സച്ചിന്‍ ആരാധന

സാധാരണഗതിയില്‍ ക്രിക്കറ്റ് കളിക്കാരുടെ ഫോട്ടോ ടിക്കറ്റില്‍ അച്ചടിക്കുന്ന പതിവില്ല. എന്നാല്‍ ഇത് സച്ചിന്റെ അവസാനത്തെ ടെസ്റ്റ് പരമ്പരയാണ്. ഈഡന്‍ ഗാര്‍ഡനില്‍ സച്ചിന്‍ കളിക്കാനിറങ്ങുന്ന അവസാനത്തെ മത്സരം. സച്ചിന്റെ ഫോട്ടോ ടിക്കറ്റില്‍ അടിക്കണമെന്നാണ് ആഗ്രഹം. ബി സി സി ഐയുടെ അനുമതി കിട്ടിയാലുടന്‍ ടിക്കറ്റ് പ്രിന്റിംഗിന് കൊടുക്കും - ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ വിശ്വരൂപ് ഡേ പറഞ്ഞു.

സച്ചിന്റെ ഈഡന്‍ ഗാര്‍ഡനിലെ അവസാന മത്സരം കാണാനായി വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ കൊണ്ടുവരാനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിടുന്നുണ്ട്.

English summary
The Cricket Association of Bengal will be seeking permission of the Indian Cricket Board so that they can have a photograph of Sachin Tendulkar on match ticket.
പ്രതികരണം എഴുതൂ