Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇത്രയ്ക്കും ദുര്‍ബലമോ ഓസ്‌ട്രേലിയന്‍ ബൗളിംഗ്

Published: Thursday, October 17, 2013, 10:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഏകദിന ക്രിക്കറ്റില്‍ നാളിതുവരെയുള്ള ആദ്യ നാല് സ്‌കോര്‍ ചേസിംഗിലും ഓസ്‌ട്രേലിയയുടെ പേര് കാണാം. റിക്കി പോണ്ടിംഗും സ്റ്റീവ് വോയും ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനും ജോര്‍ജ്ജ് ബെയ്‌ലിയും ചേര്‍ന്ന് അടിച്ചു ജയിപ്പിച്ചതാണ് എന്ന് കരുതാന്‍ വരട്ടെ, ഗ്ലെന്‍ മക്ഗ്രാത്തും, ഷെയ്ന്‍ വോണും, മിച്ചല്‍ ജോണ്‍സനും, ഷോണ്‍ ടെയ്റ്റും ഒക്കെ അടങ്ങിയ ഓസീസ് ബൗളിംഗിനെ അടിച്ചുപരത്തി സൗത്താഫ്രിക്കയും ഇന്ത്യയും മറ്റും ജയിച്ചതാണ് ഈ നാല് കളികളും.

ജയ്പൂരില്‍ 359 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത്. പണ്ടാണെങ്കില്‍ കണ്ണുംപൂട്ടി വിജയം ഉറപ്പിച്ച് കളിക്കാനിറങ്ങാം. പോരെങ്കില്‍ 2003 ലോകകപ്പ് ഫൈനലില്‍ റിക്കി പോണ്ടിംഗിന്റെ മികവില്‍ ഇതേ സ്‌കോര്‍ നേടിയ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ തോറ്റതുമാണ്. എന്നാല്‍ ജയ്പൂരില്‍ കളി മാറി. രോഹിത് ശര്‍മയും വിരാട് കോലിയും ശിഖര്‍ ധവാനും മിന്നിക്കത്തിയപ്പോള്‍ ഇന്ത്യ ജയിച്ചത് ഒമ്പതുവിക്കറ്റിന്.

ഇത്രയ്ക്കും ദുര്‍ബലമോ ഓസ്‌ട്രേലിയന്‍ ബൗളിംഗ്

ഇതെത്രയോ ചെറുത്. ഇതിലും വലുതായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2006 ല്‍ ഓസ്‌ട്രേലിയയ്ക്ക് പിണഞ്ഞത്. അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അടിച്ചത് 4 വിക്കറ്റിന് 434. ജയിക്കാന്‍ എട്ടര റണ്‍സോളം ഒരോവറില്‍ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കേ കളി ജയിച്ചു. റിക്കി പോണ്ടിംഗിന്റെ 164 നെ വെല്ലുന്ന പ്രകടനമായിരുന്നു ഗിബ്‌സിന്റേത് ഗിബ്‌സ് അന്നടിച്ചത് 175 റണ്‍സാണ്.

ദക്ഷിണാഫ്രിക്കയുടെ 438 ആണ് ഏകദിന ക്രിക്കറ്റിലെ വിജയത്തിലെത്തിയ ഏറ്റവും ഉയര്‍ന്ന ചേസിംഗ്. ഇന്ത്യ ജയ്പൂരില്‍ അടിച്ച 362 രണ്ടാമത്തേതും. ന്യൂസിലന്‍ഡ് രണ്ടു തവണ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിട്ടുണ്ട്. 350 ഉം 340 ഉം റണ്‍സെടുത്തായിരുന്നു ഇത്. സച്ചിന്‍ 175 അടിച്ച ഹൈദരാബാദിലെ ഏകദിനത്തില്‍ ഇന്ത്യ 347 വരെ എത്തിയെങ്കിലും തോറ്റുപോയി. പേരുകേട്ട ഓസ്‌ട്രേലിയന്‍ ബൗളിംഗ് സേ്കാര്‍ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇത്രയും ദുര്‍ബലരായിപ്പോയത് എങ്ങനെ എന്നാണ് ഏറ്റവും കൗതുകം.

English summary
All top four run chase in Oneday international cricket happened against Australia.
പ്രതികരണം എഴുതൂ