Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസ്‌ട്രേലിയ അടിച്ചു; ഇന്ത്യ തിരിച്ചടിച്ചുു

Updated: Thursday, October 17, 2013, 9:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: 360 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ലക്ഷ്യം കണ്ടത് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍. അതും ആറര ഓവറോളം അവശേഷിക്കെ. ക്രീസിലിറങ്ങിയ മൂന്നുപേരുടെ സ്‌കോര്‍ ഇങ്ങനെയായിരുന്നു. ശിഖര്‍ ധവാന്‍ 95, രോഹിത് ശര്‍ 141 നോട്ടൗട്ട്, വിരാട് കോലി 100 നോട്ടൗട്ട്. ഇനിയെന്തെങ്കിലും വേണോ ജയ്പൂര്‍ ഏകദിനം ഇന്ത്യ ജയിച്ചതിന്റെ പൊരുളറിയാന്‍.

'ബൗളിംഗ് മെഷീന്‍ ഇതിലും നന്നായി പന്തെറിഞ്ഞേനെ' പേരുകേട്ട ഓസ്‌ട്രേലിയന്‍ ബൗളിംഗ് തകര്‍ത്തെറിയപ്പെടുന്നത് കണ്ട് രോഷം കൊണ്ട ഓസ്‌ട്രേലിയന്‍ ആരാധകന്‍ ക്രിക് ഇന്‍ഫോയില്‍ എഴുതിയ കമന്റാണ് ഇത്. സംഭവം ശരിയാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞ കണക്കിനായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. തമ്മില്‍ ആരാണ് മെച്ചം എന്ന് ചോദിച്ചാല്‍ പറയാന്‍ പ്രയാസം.

ഓസ്‌ട്രേലിയ അടിച്ചു; ഇന്ത്യ തിരിച്ചടിച്ചുു

വെറും 52 പന്തില്‍ നിന്നാണ് വിരാട് കോലി 100 ലെത്തിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ വേഗം കൂടിയ സെഞ്ചുറിയാണിത്. 10 ഫോറും 7 സിക്‌സറും അകമ്പടി സേവിച്ചു കോലിയുടെ വെടിച്ചില്ല് ഇന്നിംഗ്‌സിന്. മെല്ലെത്തുടങ്ങിയ രോഹിത് അവസാനം ആളിക്കത്തി. 84 പന്തില്‍ 95 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ നല്‍കിയ മിന്നുന്ന തുടക്കമാണ് ഇന്ത്യയുടെ ചേസിംഗ് എളുപ്പമാക്കിയത്.

നേരത്തെ ഇന്ത്യന്‍ ബൗളിംഗിന്റെ എല്ലാം പരാധീനതകളും വെളിവാക്കിയാണ് ഓസ്‌ട്രേലിയ അടിച്ചുതകര്‍ത്ത്. നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഓസീസ് ഇന്നിംഗ്‌സിനെ 92 റണ്‍സോടെ ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലി മുന്നില്‍ നിന്നു നയിച്ചു. ഇഷാന്ത് ശര്‍മയെയും ആര്‍ അശ്വിനെയും ധോണി ഇനിയും എത്രകാലം ചുമക്കും എന്ന ചോദ്യമാണ് കളിയുടെ ആദ്യപകുതിയി കഴിഞ്ഞപ്പോള്‍ കാണികള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.

Story first published:  Thursday, October 17, 2013, 6:54 [IST]
English summary
India beat Australia by 9 wickets in Jaipur. Rohit Sharma played a career best innings of 141 from just 123 balls.
പ്രതികരണം എഴുതൂ