Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനെ കണ്ടാണ് കളിച്ചു വളര്‍ന്നത്: ലക്ഷ്മണ്‍

Published: Thursday, October 17, 2013, 17:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൈദരാബാദ്: ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഹൈദരാബാദില്‍ നിന്നും ഒരു വെരി വെരി സ്‌പെഷ്യല്‍ യാത്രയയപ്പ്. കളിയെക്കാളും മുകളിലായി ഒരിക്കലും സ്വയം പ്രതിഷ്ഠിക്കാതിരുന്ന സച്ചിന്‍ കളിയില്‍ നിന്നും എല്ലാം നേടിയ ശേഷമാണ് വിരമിക്കുന്നതെന്ന് സഹ കളിക്കാരനായിരുന്ന വി വി എസ് ലക്ഷ്മണ്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിനോളം പോന്ന ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള ലക്ഷ്മണ്‍ പറയുന്നത് കേള്‍ക്കുക - സച്ചിന്‍ കളിക്കുന്നത് നോക്കിയാണ് കളിച്ചുവളര്‍ന്നത്. പതിനാറാമത്തെ വയസ്സുമുതല്‍ ലോകോത്തര ബൗളര്‍മാരെ സച്ചിന്‍ കീഴടക്കുന്നത് അപൂര്‍വ്വമായ കാഴ്ചയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് മാതൃകയാണ് സച്ചിന്‍.

സച്ചിനെ കണ്ടാണ് കളിച്ചു വളര്‍ന്നത്: ലക്ഷ്മണ്‍

സച്ചിന്റെ ക്യാപ്റ്റന്‍സിയിലാണ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. 1996 ല്‍ ആയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഒരിക്കല്‍ പോലും തനിക്ക് ഒരു ഒറ്റപ്പെടല്‍ തോന്നിയിട്ടില്ല എന്നും അതിന് സച്ചിന്‍ ഒരുപാട് സഹായിച്ചു എന്നും ലക്ഷ്മണ്‍ ഓര്‍ക്കുന്നു.

സച്ചിനൊപ്പം 16 വര്‍ഷങ്ങള്‍ ഒരുമിച്ച് കളിക്കാന്‍ സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍നിരയിലാണ് സച്ചിന്റെ സ്ഥാനം. സംശയമില്ലാതെ പറയാം, എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍. സച്ചിനല്ലാതെ മറ്റൊരാള്‍ക്കും 200 ടെസ്റ്റ് എന്ന നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല - ലക്ഷ്മണ്‍ പറഞ്ഞു.

സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇന്ത്യന്‍ ടീമിലെ വിശ്വസ്തനായിരുന്നു വി വി എസ് ലക്ഷ്മണ്‍ എന്ന ഹൈദരാബാദുകാരന്‍, കൈക്കുഴയുടെ മാന്ത്രിക ചലനങ്ങള്‍ കൊണ്ട് കാണികളെ പിടിച്ചിരുത്തിയ ലക്ഷ്മണിന്റെ 281 റണ്‍സിന്റെ മികവിലാണ് കൊല്‍ക്കത്തയില്‍ ഗാംഗുലിയുടെ ടീം ഇന്ത്യ 16 വിജയങ്ങളുമായി വന്ന സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്.

English summary
Former Indian Test batsman VVS Laxman said that he grew up idolising Sachin Tendulakar.
പ്രതികരണം എഴുതൂ