Englishहिन्दीಕನ್ನಡதமிழ்తెలుగు

അജിത് അഗാര്‍ക്കര്‍ വിരമിച്ചു

Published: Thursday, October 17, 2013, 10:20 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: കപില്‍ദേവ് യുഗത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാലം കളിച്ച ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ലോര്‍ഡ്‌സിലെ സെഞ്ചുറി, ഏറ്റവും വേഗം 50 വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍, 21 പന്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറി, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ കളിക്കാരന്‍ തുടങ്ങിയവയാണ് അഗാര്‍ക്കറുടെ പേരില്‍ ഓര്‍ക്കാനുള്ളത്. മുംബൈ ലോബിയുടെ പിന്തുണയുമായി 16 വര്‍ഷമാണ് അഗാര്‍ക്കര്‍ ടീമിലുണ്ടായിരുന്നത്.

അജിത് അഗാര്‍ക്കര്‍ വിരമിച്ചു

ജൂനിയര്‍ ലെവല്‍ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയോടെ ബാറ്റ്‌സ്മാനായിട്ടായിരുന്നു അഗാര്‍ക്കര്‍ കരിയര്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഫാസ്റ്റ് ബൗളിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ക്കൊപ്പെ ഏറെക്കാലം ടീമിലെ പ്രധാന ബൗളറായിരുന്നു അജിത് അഗാര്‍ക്കര്‍.

26 ടെസ്റ്റുകളില്‍ നിന്നായി 58 വിക്കറ്റുകള്‍ നേടി. 191 ഏകദിനങ്ങളില്‍ നിന്നായി 288 വിക്കറ്റുകളും അഗാര്‍ക്കര്‍ നേടി. ടെസ്റ്റിലും ഏകദിനത്തിലും ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് മികച്ച നേട്ടം. ടെസ്റ്റില്‍ 41 ന് ആറ്, ഏകദിനത്തില്‍ 42 ന് ആറ് എന്നിങ്ങനെയാണ് അഗാര്‍ക്കറിന്റെ മികച്ച ബൗളിംഗ് പ്രകടനം.

സച്ചിന്‍ പോലും സെഞ്ചുറി നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ട ലോര്‍ഡ്‌സില്‍ നേടിയ 109 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 35 കാരനായ അഗാര്‍ക്കര്‍ വിരാമമിടുന്നത്.

English summary
Mumbai Fast bowler Ajit Agarkar announces retirement from all forms of cricket.
പ്രതികരണം എഴുതൂ