Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ വിടവാങ്ങല്‍ ടെസ്റ്റ് വാങ്കഡെയില്‍

Published: Wednesday, October 16, 2013, 16:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: അവസാന മത്സരം മുംബൈയില്‍ കളിക്കണമെന്ന് സച്ചിന്‍ പറഞ്ഞാല്‍ ബി സി സി ഐ അത് തള്ളിക്കളയുന്നത് എങ്ങിനെ? മുംബയൈില്‍ ഏതെങ്കിലും വേദി എന്നായിരുന്നു സച്ചിന്റെ ആവശ്യം. എന്നാല്‍ ബി സി സി ഐ തിരഞ്ഞെടുത്തതോ സച്ചിന്റെ ഹോം ഗ്രൗണ്ടായ സാക്ഷാല്‍ വാങ്കഡെ സ്‌റ്റേഡിയം.

199 ാം ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലായിരിക്കും നടക്കുക. സച്ചിന് മനോഹരമായ യാത്രയയപ്പ് നല്‍കാനാണ് കൊല്‍ക്കത്ത തയ്യാറെടുക്കുന്നത് എന്നാണ് ഈഡനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നവംബര്‍ 6 മുതല്‍ 10 വരെയാണ് ഈ കളി. മുംബൈയില്‍ കളിച്ച് വിരമിക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന് സച്ചിനും പ്രതികരിച്ചു. നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്.

സച്ചിന്‍ വിടവാങ്ങല്‍ ടെസ്റ്റ് വാങ്കഡെയില്‍

ദക്ഷിണാഫ്രിക്കയില്‍ നടക്കേണ്ടിയിരുന്ന സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് ബി സി സി ഐ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യയിലേക്ക് രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കാന്‍ ക്ഷണിച്ചതോടെയാണ് സ്വന്തം നാട്ടില്‍ നടക്കുന്നത്. മുംബൈയില്‍ വച്ച് വിടവാങ്ങല്‍ മത്സരം കളിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് സച്ചിന്‍ ബി സി സി ഐയെ അറിയിച്ചതോടെ ഹോം ഗ്രൗണ്ടില്‍ വിരമിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു.

ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച സച്ചിന്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും കളിനിര്‍ത്തും. ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും വിജയിച്ചതോടെ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതും നിര്‍ത്തിയിരുന്നു.

English summary
he Board of Control for Cricket in India (BCCI) on Tuesday announced that Sachin Tendulkar's 200th and final Test will be held at the Wankhede Stadium, Mumbai.
പ്രതികരണം എഴുതൂ