Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ - വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍

Published: Wednesday, October 16, 2013, 12:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചിയില്‍ ഏകദിന മത്സരം എത്തുന്നു. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യമത്സരമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുക. നവംബര്‍ അവസാനമാണ് വീണ്ടും ഒരിക്കല്‍കൂടി കേരളത്തിന്റെ മണ്ണില്‍ ഏകദിന ക്രിക്കറ്റ് വിരുന്നിനെത്തുക. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിച്ച ശേഷം നടക്കുന്ന ആദ്യ ഏകദിനം എന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.

ബി സി സി ഐയുടെ ടൂര്‍ ആന്‍ഡ് ഫിക്‌സ്ചര്‍ കമ്മിറ്റിയാണ് കൊച്ചി സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. നിരവധി ആവേശകരമായ കളികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ സ്റ്റേഡിയം. ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലിനും ഫൈനലിനും പുറമേയാണ് ഏകദിനക്രിക്കറ്റും കൊച്ചിയിലെത്തുന്നത് എന്നത് കൊച്ചിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഹഌദം പകരുന്നു.

ഇന്ത്യ - വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍

2013 ജനുവരിയിലാണ് അവസാനമായി കൊച്ചിയില്‍ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്ത്യ ഇഗ്ലണ്ടിനെ 172 റണ്‍സിന് അന്ന തോല്‍പ്പിച്ചുവിട്ടു. ക്യാപ്റ്റന്‍ എം എസ് ധോണിയാണ് 72 റണ്‍സോടെ ടീമിന് വിജയം ഒരുക്കിയത്. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകളെയും ഇന്ത്യ കൊച്ചിയില്‍ തോല്‍പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയോടും സിംബാവെയോടും ഓരോ തവണ ഇവിടെ ഇന്ത്യ തോറ്റു.

കൊച്ചിയില്‍ വീണ്ടുമൊരു ഏകദിനം കളിക്കുമ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയും എസ് ശ്രീശാന്തിനെയുമാകും കൊച്ചിയിലെ കാണികള്‍ ഏറ്റവുമധികം മിസ് ചെയ്യുക. ഓസ്‌ട്രേലിയയ്ക്കും പാകിസ്ഥാനും എതിരെ സച്ചിന്‍ കൊച്ചിയില്‍ അഞ്ചുവിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ബി സി സി ഐ ആജീവനാന്തം വിലക്കിയ ശ്രീയും ടീമിലില്ല. ഓസ്‌ട്രേലിയയ്ക്ക് എതിരെ കൊച്ചിയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയിരുന്നു ശ്രീശാന്ത്.

English summary
BCCI has decided that Kochi will host India - west Indies series opener.
പ്രതികരണം എഴുതൂ