Englishहिन्दीಕನ್ನಡதமிழ்తెలుగు

വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ

Published: Wednesday, October 16, 2013, 13:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സാണെങ്കില്‍ ഇപ്പോള്‍ കണ്ണും പൂട്ടി കളത്തില്‍ ഇറങ്ങിയേനെ. സീസണില്‍ ഇവിടെ കളിച്ച 13 ല്‍ പതിമൂന്നും ജയിച്ച ടീമാണ് അവര്‍. എന്നാല്‍ രാജസ്ഥാന്‍ ടീമിലെ ഒരാള്‍ പോലുമില്ലാതെ കളിക്കാനിറങ്ങുന്ന ധോണിയുടെയും കൂട്ടരുടെയും കഥ മറിച്ചാണ്. പോരെങ്കില്‍ രാജസ്ഥാന്‍ ടീമിലുണ്ടായിരുന്ന ഫോക്‌നറും വാട്‌സനും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നുമുണ്ട്.

ഇനിയൊരു തോല്‍വി കൂടി ഏറ്റുവാങ്ങാന്‍ പറ്റിയ അവസ്ഥയിലല്ല ഇന്ത്യ. 72 റണ്‍സിന്റെ ഭീമമായ തോല്‍വിയും പിന്നാലെ ഓസീസ് ക്യാപ്റ്റന്‍ ബെയ്‌ലിയുടെ വക ജോണ്‍സനെ കണ്ട് ഇന്ത്യ പേടിച്ചു എന്ന കമന്റും നീലപ്പടയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാകും ജയ്പൂരില്‍ ഇന്ത്യയുടെ ശ്രമം എന്നുറപ്പ്.

വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ

ബൗളര്‍മാരുടെ മോശം ഫോമാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും പ്രധാന സ്പിന്നര്‍ അശ്വിനുമാണ് തീരെ ഫോമിലല്ലാത്തത്. ഇഷാന്തിന് പകരം വരാന്‍ ഏറെ മികച്ച ഒരാള്‍ സൈഡ് ബെഞ്ചില്‍ ഇല്ല. എന്നാല്‍ അമിത് മിശ്ര മികച്ച ഫോമിലാണ് എന്നത് അശ്വിന്റെ സ്ഥാനത്തിന് ചെറുതായി ഇളക്കം തട്ടിക്കുന്നുണ്ട്.

ജയിക്കാവുന്ന വിജയലക്ഷ്യമായിരുന്നു പുനെയില്‍ ഇന്ത്യയ്ക്ക് മുന്നില്‍. എന്നാല്‍ മധ്യനിരയുടെ ലക്ഷ്യബോധമില്ലായ്മയാണ് ഇന്ത്യയെ ബാക്ക്ഫുട്ടിലാക്കിയത്. യുവരാജും ധോണിയും ഒന്നിച്ച് പരാജയപ്പെട്ടതോടെ ഇന്ത്യ കളി മറന്നു. ഇവര്‍ക്കൊപ്പം ശിഖര്‍ ധവാന്‍ കൂടി ഫോമിലെത്തിയാല്‍ ഇന്ത്യയ്ക്ക് പേടിക്കാന്‍ മറ്റൊന്നുമില്ല.

English summary
A determined Indian team will look to plug their batting and bowling loopholes as they go into the second cricket one-dayer against an upbeat Australia.
പ്രതികരണം എഴുതൂ