Englishहिन्दीಕನ್ನಡதமிழ்తెలుగు

ഹര്‍ഭജനും തുടങ്ങുന്നു ക്രിക്കറ്റ് അക്കാദമി

Published: Tuesday, October 15, 2013, 10:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഷിംല: യുവരാജ് സിംഗിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു സിംഗ് കൂടി ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ ഒരുങ്ങുന്നു. ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ധര്‍മശാലയില്‍ അക്കാദമി തുടങ്ങാന്‍ പദ്ധതിയിടുന്നത്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് ഭാജിയുടെ അക്കാദമി.

രാജ്യമെങ്ങുമുള്ള യുവകളിക്കാരെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഹിമാചല്‍ അസോസിയേഷന്റെ അക്കാദമിയില്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് ലഭിക്കുക എന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ഹര്‍ഭജനും തുടങ്ങുന്നു ക്രിക്കറ്റ് അക്കാദമി

ക്രിക്കറ്റ് പരിശീലിക്കുന്നവര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ അക്കാദമിയില്‍ ഉണ്ടാകും - ഹര്‍ഭജന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഹര്‍ഭജനൊപ്പം അക്കാദമി പദ്ധതിയില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചത് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അഭിമാനകരമായ മുഹൂര്‍ത്തമാണ് എന്ന് അസോസിയേഷന്‍ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലാണ് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ധര്‍മശാല സ്റ്റേഡിയം. തലസ്ഥാന നഗരമായ ഷിംലയില്‍ നിന്നും ഏകദേശം 250 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

English summary
Harbhajan Singh to open cricket academy in Dharamsala
പ്രതികരണം എഴുതൂ