Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

Updated: Monday, October 14, 2013, 5:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പുനെ: ലോകചാമ്പ്യന്മാരും ലോക ഒന്നാം നമ്പറുമായ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ തോല്‍വിയോടെ തുടക്കം. ഓസ്‌ട്രേലിയയ്ക്ക് എതിരായ ആദ്യ കളിയില്‍ റണ്‍സിനാണ് ഇന്ത്യ തോറ്റമ്പിയത്. ജയിക്കാന്‍ 305 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 232 റണ്‍സിന് എല്ലാവരും പുറത്തായി. ഫലം 72 റണ്‍സിന്റെ ഭീമന്‍ തോല്‍വി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ തുടക്കം മുതല്‍ ഡ്രൈവിംഗ് സീറ്റിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സ് ചേര്‍ത്ത് ആരോണ്‍ ഫിഞ്ചും ഹ്യൂസും നല്‍കിയ അടിത്തറയാണ് ഓസീസിന് തുണയായത്. ക്യാപ്റ്റന്‍ ബെയ്‌ലിയുടെയും മാക്‌സ് വെല്ലിന്റെയും അവസരോചിതമായ ബാറ്റിംഗ് കൂടിയായപ്പോള്‍ 300 റണ്‍സിന്റെ കടമ്പ കടക്കാന്‍ അവര്‍ക്കായി.

മുന്‍നിര ബൗളര്‍മാരായ ഇഷാന്ത് ശര്‍മയുടെയും ആര്‍ അശ്വിന്റെയും ഫോമില്ലായ്മയാണ് ഇന്ത്യയ്ക്ക് വിനയായത് അവസാന ഓവറുകളില്‍ റണ്‍സ് വാരിക്കോരി കൊടുത്താണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. അവസാനത്തെ അഞ്ച് കളികളില്‍ നിന്നും 18 വിക്കറ്റുകള്‍ വീഴ്ത്തി ഉജ്വലഫോമില്‍ നില്‍ക്കുന്ന അമിത് മിശ്രയെ തഴഞ്ഞാണ് ധോണി അശ്വിനെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും ചുമക്കുന്നത് എന്നതും അത്ഭുതമാണ്.

304 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോലിയുടെ ഇന്നിംഗ്‌സ് മാത്രമാണ് എടുത്തുപറയാനുള്ളത്. രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാവാതെ പുറത്തായി. നേരിട്ട രണ്ടാമത്തെ പന്തില്‍ സിക്‌സറടിച്ചു തുടങ്ങിയ യുവരാജ് സിംഗിനും ഏറെ ആയുസ്സുണ്ടായില്ല. അവസാന ഓവറുകളില്‍ ധോണി തകര്‍ത്തടിച്ച് ജയിപ്പിക്കുമെന്ന് കരുതി ആര്‍ത്തുവിളിച്ച കാണികള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ താണ്ഡവമായിരുന്നു ബാക്കിയായത്.

Story first published:  Monday, October 14, 2013, 5:45 [IST]
English summary
India lost to Australia by 72 runs in the first match of bilateral series.
പ്രതികരണം എഴുതൂ