Englishहिन्दीಕನ್ನಡதமிழ்తెలుగు

വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ ഏകദിനം കൊച്ചിയില്‍

Published: Sunday, October 13, 2013, 13:02 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ഏകദിനമത്സരം വിരുന്നെത്താന്‍ സാധ്യത തെളിയുന്നു. വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ പരമ്പരയിലെ നാലാം ഏകദിനം കൊച്ചിയില്‍ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 24 നാണ് ഈ ഡേ നൈറ്റ് കളി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ബി സി സി ഐയുടെ ടൂര്‍ ആന്‍ഡ് ഫിക്‌സ്ചര്‍ കമ്മിറ്റി എടുക്കും.

ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനല്‍ ഇപ്പോള്‍ കൊച്ചിയില്‍ നടക്കുകയാണ്. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, ഉന്മുക്ത് ചന്ദ്, അശോക് ഡിന്‍ഡ തുടങ്ങിയ പ്രമുഖര്‍ ഈ കളിയില്‍ പങ്കെടുക്കുന്നു. ഏറെ നാള്‍ കൂടിയാണ് കൊച്ചിയില്‍ പ്രധാനപ്പെട്ട ഒരു ആഭ്യന്തര മത്സരം കളിക്കുന്നത്. ഈ കളി തീരും മുന്‍പേ അന്താരാഷ്ട്ര മത്സരം കൂടി അനുവദിച്ചു കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് കൊച്ചിയിലെ ക്രിക്കറ്റ് പ്രേമികള്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ച ശേഷം നടക്കുന്ന ആദ്യ ഏകദിന പരമ്പര എന്ന പ്രത്യേകതയും ഇതിനുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഭാഗ്യവേദിയാണ് കൊച്ചി. ഓസ്‌ട്രേലിയയ്ക്കും പാകിസ്ഥാനും എതിരെ സച്ചിന്‍ കൊച്ചിയില്‍ അഞ്ചുവിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ ഏകദിനം കൊച്ചിയില്‍

ഈ വര്‍ഷം ജനുവരിയിലാണ് കൊച്ചിയില്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലായിരുന്നു ഇത്. എം എസ് ധോണിയുടെ വെടിക്കെട്ടില്‍ അന്ന് ഇന്ത്യ 127 റണ്‍സിന് ജയിച്ചിരുന്നു. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകളോട് ഇന്ത്യ ഇവിടെ ജയിച്ചിട്ടുണ്ട്. ദുര്‍ബലരായ സിംബാവെയോട് തോറ്റിട്ടുമുണ്ട്.

75000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് കലൂരിലെ ഈ അന്താരാഷ്ട്ര സ്‌റ്റേഡിയം. ഐ പി എല്ലില മലയാളി ടീമായ കൊച്ചിന്‍ ട്‌സ്‌കേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു ഇത്.

English summary
Report says that Kochi Kaloor International stadium may host India - West Indies one day match.
പ്രതികരണം എഴുതൂ