Englishहिन्दीಕನ್ನಡதமிழ்తెలుగు

വിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യക്ക് സമനില

Published: Sunday, October 13, 2013, 9:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൂബ്ലി: ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെ തോല്‍പ്പിച്ച് ഇന്ത്യ എ ടീം പരമ്പര സമനിലയില്‍ പിടിച്ചു. ഇന്നിംഗ്‌സിനും 54 റണ്‍സിനുമാണ് ഇന്ത്യ എ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെ തോല്‍പ്പിച്ചത്. പരമ്പര നഷ്ടമാകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന ഇന്ത്യയെ മുന്‍നിര താരങ്ങള്‍ തക്ക സമയത്ത് തുണയ്ക്കുകയായിരുന്നു.

ട്രിപ്പിള്‍ സെഞ്ചുറിയോടെ ടീമിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര, സെഞ്ചുറി നേടിയ ഗൗതം ഗംഭീര്‍, ബൗളിംഗില്‍ തിളങ്ങിയ സഹീര്‍ ഖാന്‍, അഭിഷേക് നായര്‍ എന്നിവരാണ് ഇന്ത്യയുടെ മിന്നുന്ന വിജയത്തിന് അടിത്തറയിട്ടത്.

വിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യക്ക് സമനില

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ സമനിലയിലായി. ഒന്നാം ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നാലാമത്തെയും അവസാനത്തെയും ദിവസമായ ശനിയാഴ്ച 116 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് എയ്ക്ക് ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

നാലുവിക്കറ്റോടെ സഹീര്‍ ഖാനും രണ്ട് വിക്കറ്റോടെ അഭിഷേക് നായരുമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. 242 റണ്‍സിന് സന്ദര്‍ശകര്‍ എല്ലാവരും പുറത്താകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 268 റണ്‍സിന് ഓളൗട്ടായിരുന്നു. ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 564 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

English summary
Zaheer Khan took four wickets on the final day as India A defeated West Indies A by an innings and 54 runs in the third and final unofficial Test
പ്രതികരണം എഴുതൂ