Englishहिन्दीಕನ್ನಡதமிழ்తెలుగు

ചേതേശ്വര്‍ പൂജാര ബ്രാഡ്മാനൊപ്പം

Updated: Saturday, October 12, 2013, 14:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൂബ്ലി: ഇന്ത്യ എ ടീമിന്റെ നായകന്‍ ചേതേശ്വര്‍ പൂജാര സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടിയാണ് ജൂനിയര്‍ ദ്രാവിഡ് എന്ന് വിളിപ്പേരുള്ള പൂജാര ബ്രാഡ്മാന്റെ റെക്കോര്‍ഡുള്ള പുസ്തകത്തില്‍ സ്വന്തം പേരും ചേര്‍ത്തത്. ഡോണ്‍ മാത്രമല്ല, ബ്രയാന്‍ ലാറയെപ്പോലുള്ള പ്രമുഖര്‍ നിരവധി പേരുണ്ട് ഈ റെക്കോര്‍ഡ് പട്ടികയില്‍.

ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പൂജാര. ആദ്യത്തെ ആള് ആരെന്നറിയണ്ടേ? സാക്ഷാല്‍ സര്‍ രവീന്ദ്ര ജഡേജ. ആറ് ട്രിപ്പിള്‍ സെഞ്ചുറികളോടെ ബ്രാഡ്മാന്‍ നയിക്കുന്ന പട്ടികയില്‍ ബില്‍ പോന്‍സ്‌ഫോര്‍ഡും വാലി ഹാമണ്ടും നാല് വീതം ട്രിപ്പിളുകളോടെ രണ്ടാമതാണ്. ലാറയ്ക്കും ജഡേജയ്ക്കും മൈക്കല്‍ ഹസിക്കും മറ്റും ഒപ്പമാണ് പൂജാര.

ചേതേശ്വര്‍ പൂജാര ബ്രാഡ്മാനൊപ്പം

പുറത്താകാതെ 306 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരെ ഇന്ത്യന്‍ എ 9ന് 564 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ 268 റണ്‍സിന് പുറത്തായ വിന്‍ഡീസ് രണ്ടാമിന്നിംഗ്‌സില്‍ 116 ന് മൂന്ന് എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ഗൗതം ഗംഭീര്‍ സെഞ്ചുറി നേടിയപ്പോള്‍ വീരേന്ദര്‍ സേവാഗ് 38 റണ്‍സിന് പുറത്തായി.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പുതുമുഖ വാഗ്ദാനമാണ് ചേതേശ്വര്‍ പൂജാര. അസാമാന്യ ടെക്‌നിക്കും ക്ഷമയും കൈമുതലായുള്ള ഈ ചെറുപ്പക്കാരന്‍ ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ വിടവ് നികത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദ്രാവിഡിനോട് സമാനമായ ശൈലിയും സ്വന്തമായുള്ള പൂജാരയെ ആരാധകകര്‍ ജൂനിയര്‍ ദ്രാവിഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.

Story first published:  Saturday, October 12, 2013, 14:11 [IST]
English summary
Cheteshwar Pujara joined Sir Don Bradman, Brian Lara and other greats when he notched up his third first-class triple hundred
പ്രതികരണം എഴുതൂ