Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈയില്‍ വിരമിച്ചാല്‍ മതിയെന്ന് സച്ചിന്‍

Published: Saturday, October 12, 2013, 14:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന മത്സരം സ്വന്തം നാടായ മുംബൈയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം കളിച്ച് വിരമിക്കാനുള്ള അവസരമാണ് സച്ചിന് ലഭിക്കുന്നത്.

അവസാന മത്സരം വാങ്കഡെയില്‍ കളിക്കാന്‍ അവസരമൊരുക്കണമെന്ന് ബി സി സി ഐയോട് സച്ചിന്‍ തന്നെ അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്. സച്ചിന് അത്തരത്തില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍ ബി സി സി ഐ അതിന് എതിരുനില്‍ക്കാനിടയില്ല. ബി സി സി ഐയോട് സച്ചിന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതായി വൈസ് പ്രസിഡണ്ട് രാജീവ് ശുക്ലയാണ് വെളിപ്പെടുത്തിയത്.

മുംബൈയില്‍ വിരമിച്ചാല്‍ മതിയെന്ന് സച്ചിന്‍

സച്ചിന്റെ ആവശ്യം ബി സി സി ഐ അനുഭാവപൂര്‍വ്വം പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് വാങ്കഡെയില്‍ നടത്താന്‍ തീരുമാനിക്കപ്പെട്ടതായി ന്യൂസ് ടെന്‍ ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ വാങ്കഡെ, ബാംഗ്ലൂര്‍ ചിന്നസ്വാമി, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ഒന്നായിരിക്കും സച്ചിന്റെ അവസാന ടെസ്റ്റിന് വേദിയാകുക എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്‍ തന്റെ അവസാന മത്സരം കളിക്കാനിറങ്ങുന്നത്. സ്വന്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍ കളിച്ച് വിരമിക്കാനുള്ള അവസരമാണ് സച്ചിനെ തേടിയെത്തുന്നത്. 2011 ഏപ്രിലില്‍ സച്ചിന്റെ ഏറ്റവും വലിയ സ്വപ്‌നമായ ലോകകപ്പ് നേടിയ ഗ്രൗണ്ട കൂടിയാണ് മുംബൈ വാങ്കഡെയ ഇപ്പോഴിതാ സച്ചിന് അവസാന മത്സരത്തിന് വേദിയാകുന്നതും ഇതേ സ്‌റ്റേഡിയം തന്നെ.

English summary
Mumbai's Wankhede Stadium is most likely to be the setting for Sachin Tendulkar's farewell Test next month.
പ്രതികരണം എഴുതൂ