Englishहिन्दीಕನ್ನಡதமிழ்తెలుగు

ടീം ഇന്ത്യ പുതിയ ലുക്കില്‍

Published: Friday, October 11, 2013, 14:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ടീം ഇന്ത്യയ്ക്ക് പുതിയ ലുക്ക്. ഓസ്‌ട്രേലിയയ്ക്ക് എതിരായ ട്വന്റി - 20, ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് ടീം ഇന്ത്യ ജഴ്‌സിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നൈക്കിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. രാജ്‌കോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ട്വന്റി -20 മത്സരത്തിലാണ് പുതിയ ജഴ്‌സിയില്‍ ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങിയത്.

ട്വന്റി - 20 മത്സരത്തിന് മുന്നോടിയായ ഇന്ത്യന്‍ ടീമിലെ 15 കളിക്കാരും ജഴ്‌സി പ്രദര്‍ശനത്തിനെത്തി. പുതിയ ജഴ്‌സി ആദ്യകാഴ്ചയില്‍ത്തന്നെ കളിക്കാര്‍ക്ക് ഇഷ്ടപ്പെട്ടതായി ക്യാപ്റ്റന്‍ ധോണി പറഞ്ഞു. ഇത്തരത്തില്‍ ഒരു ജഴ്‌സിയാണ് കളിക്കാര്‍ കാത്തിരുന്നത്. എല്ലാവര്‍ക്കും ജഴ്‌സി വളരെയധികം ഇഷ്ടമായി.

ടീം ഇന്ത്യ പുതിയ ലുക്കില്‍

എന്നാല്‍ ജഴ്‌സിയുടെ കളറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടീം ഇന്ത്യയുടെ ഭാഗ്യനിറമായ നീല തന്നെയാണ് ഇത്തവണയും ജഴ്‌സിയില്‍. നീല നിറത്തിലാണ് ഇന്ത്യന്‍ ടീമിനെ ആളുകള്‍ തിരിച്ചറിയുന്നതെന്ന് ധോണി പറഞ്ഞു. ബി സി സി ഐയുടെ ലോഗോ, സ്‌പോണ്‍സര്‍മാരുടെ പേരുകള്‍, കളിക്കാരുടെ ജേഴ്‌സി നമ്പര്‍, പേര് തുടങ്ങിയവയെല്ലാം ജേഴ്‌സിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കളിക്കാരോട് സംസാരിച്ച ശേഷം അവരുടെ ആവശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ജഴ്‌സി തയ്യാറാക്കിയിരിക്കുന്നത് എന്ന് നൈക്കി പറഞ്ഞു. വിയര്‍പ്പ് ഒപ്പിയെടുക്കുന്നതിനൊപ്പം ഇലാസ്തികതയും ഉള്ളതാണ് പുതിയ ജഴ്‌സി. പ്ലാസ്റ്റിക് കുപ്പികള്‍ സംസ്‌കാരിച്ചാണ് മെറ്റീരിയല്‍ എന്നും റിപ്പോര്‍ട്ടുണ്ട്. കളിക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം ജഴ്‌സിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനാണ് നൈക്കിയുടെ തീരുമാനം.

English summary
Team India stepped on to the field in brand new blue jerseys in the one off Twenty20 International against Australia.
പ്രതികരണം എഴുതൂ