Englishहिन्दीಕನ್ನಡதமிழ்తెలుగు

ബിസിസിഐയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ചാപ്പല്‍

Published: Friday, October 11, 2013, 14:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബിസിസിഐയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ചാപ്പല്‍
 

മെല്‍ബണ്‍: വിവാദങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഓസ്‌ട്രേലിയയില്‍ നിന്നും ഒരു ഇരുട്ടടി. ബി സി സി ഐയുടെ ഇഷ്ടത്തിന് അനുസരിച്ച് കമന്ററി പറയാന്‍ തന്നെക്കിട്ടില്ല എന്ന് പറഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഇയാന്‍ ചാപ്പലാണ് ബോര്‍ഡിനെ ഞെട്ടിച്ചത്.

ഡി ആര്‍ എസ് സിസ്റ്റത്തെക്കുറിച്ച് പറയാന്‍ കമന്റേറ്റര്‍മാരെ ബി സി സി ഐ അനുവദിക്കുന്നില്ലെന്നും ചാപ്പല്‍ ആരോപിച്ചു. ബി സി സി ഐ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ഉണ്ടാകില്ല എന്നും ചാപ്പല്‍ നേരത്തെ അറിയിച്ചിരുന്നു.

ഡി ആര്‍ എസിനെക്കുറിച്ച് പറയുന്നതില്‍ നിന്നും കമന്ററി പറയുന്നവരെ വിലക്കിയതാണ് ചാപ്പലിനെ ചൊടിപ്പിച്ചത്. ഡി ആര്‍ എസ്, ഇന്ത്യന്‍ ടീം സെലക്ഷന്‍, ക്രിക്കറ്റ് ഭരണം എന്നീ കാര്യങ്ങള്‍ പരാമര്‍ശിക്കരുത് എന്നാണ് ബി സി സി ഐയുടെ തിട്ടൂരം. ബി സി സി ഐയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിക്കുന്ന സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ മാത്യു ഹെയ്ഡന്‍ എന്നിവര്‍ക്കാണ് നിയന്ത്രണം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി പറയാനെത്തുന്ന സൗരവ് ഗാംഗുലി, ഷെയ്ന്‍ വോണ്‍, ഹര്‍ഷ ഭോഗ്ലെ എന്നിവര്‍ക്കും ബി സി സി ഐയുടെ നിയന്ത്രണം ബാധകമാണ്. ചാനല്‍ നയന്റെ ഭാഗമായാണ് ചാപ്പല്‍ കമന്ററി പറയേണ്ടിയിരുന്നത്. ചാപ്പലും വ്യക്തിപരമായി ഡി ആര്‍ എസിന് എതിരാണ്. എന്നാല്‍ ബി സി സി ഐയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ മനസ്സില്ല എന്ന് പറഞ്ഞാണ് ചാപ്പല്‍ കമന്ററി ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

English summary
Former Australian skipper Ian Chappell has slammed Indian Cricket Board for control commentators,
പ്രതികരണം എഴുതൂ