Englishहिन्दीಕನ್ನಡதமிழ்తెలుగు

എന്നെ മാധ്യമങ്ങള്‍ ആക്രമിക്കുന്നു: ശ്രീനിവാസന്‍

Published: Friday, October 11, 2013, 14:21 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നതായി ബി സി സി ഐ പ്രസിഡണ്ട് പരാതി. സുപ്രീം കോടതിയുടെ അനുമതിയോടെ ബി സി സി യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം നടത്തിയ രണ്ട് അഭിമുഖങ്ങളിലാണ് ശ്രീനിവാസന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. ടൈസ് നൗ, സി എന്‍ എന്‍ - ഐ ബി എന്‍ ചാനലുകളിലാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നു എന്ന പരാതി ശ്രീനിവാസന്‍ ഉന്നയിച്ചത്.

ഒത്തുകളി ആരോപണം ഉയര്‍ന്ന കാലത്ത് പത്രങ്ങള്‍ മുന്‍പേജില്‍ തന്റെ ഫുള്‍സൈസ് ഫോട്ടോ കൊടുത്തു, പത്തോ പന്ത്രണ്ടോ എഡിറ്റോറിയലുകള്‍ എഴുതി, തന്നെ ആക്രമിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ എഴുതി - ശ്രീനിവാസന്‍ കുറ്റപ്പെടുത്തി. എന്നാല്‍ മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ക്ക് തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.

എന്നെ മാധ്യമങ്ങള്‍ ആക്രമിക്കുന്നു: ശ്രീനിവാസന്‍

ഒത്തുകളി വിവാദത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് പോലും പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ താന്‍ സ്ഥാനം ഒഴിഞ്ഞു എന്നും പിന്നീട് നടന്ന കാര്യങ്ങള്‍ തന്റെ അറിവോടെയല്ല. അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ബി സി ഐയാണ്. ആ മീറ്റിംഗില്‍ താന്‍ പങ്കെടുത്തിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും തന്റെ പക്കലല്ല.

മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അസ്വസ്ഥതയോടെയാണ് ബി സി സി ഐ പ്രസിഡണ്ട് മറുപടി പറഞ്ഞത്. വിശദാംശങ്ങള്‍ താന്‍ പറയില്ല. കോടതി അന്വേഷിക്കുന്ന വിഷയമാണത്, ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ല - എന്നിങ്ങനെ പോകുന്നു ശ്രീനിവാസന്റെ മറുപടികള്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അതുകൊണ്ട് തന്നെ തനിക്ക് യാതൊരു വിധ പ്രയാസങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല എന്നും എന്‍ ശ്രീനിവാസന്‍ പറഞ്ഞു.

English summary
A defiant N Srinivasan has said his conscience allowed him to continue as the president of the Board of Control for Cricket in India
പ്രതികരണം എഴുതൂ