Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി ദില്‍സ്‌കൂപ്പില്ല

Published: Thursday, October 10, 2013, 14:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി ദില്‍സ്‌കൂപ്പില്ല
 

കൊളംബോ: ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പുതിയ തലമുറയിലെ താരങ്ങള്‍ക്ക് വഴിയൊരുക്കാന്‍ വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് ദില്‍ഷന്‍ അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിന, ട്വന്റി - 20 ക്രിക്കറ്റുകളില്‍ ഇനിയും തുടരമെന്നും ബൗളര്‍മാരുടെ പേടിസ്വപ്‌നമായ ദില്‍ഷന്‍ പറഞ്ഞു.

ഫൈന്‍ലെഗ്ഗിന് മുകളിലൂടെ ഫാസ്റ്റ് ബൗളര്‍മാരെ കോരിയിടുന്ന ദില്‍ സ്‌കൂപ്പ് എന്ന ഷോട്ട് ക്രിക്കറ്റിന് സംഭാവന ചെയ്തത് ഈ ശ്രീലങ്കന്‍ ബാറ്റ്‌സ്മാനാണ്. പലരും ഈ ഷോട്ട് കളിച്ചിട്ടുണ്ടെങ്കിലും പിഴവുവരുത്താതെ തുടര്‍ച്ചയായി കളിച്ചുകൊണ്ട് ഈ ഷോട്ട് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാന്‍ ദില്‍ഷന് ഭാഗ്യം ലഭിച്ചു.

സിംബാബ്വെ പര്യടനത്തിന് ശേഷം വിരമിക്കാനായിരുന്നു പദ്ധതിയെന്ന് ദില്‍ഷന്‍ പറഞ്ഞു. എന്നാല്‍ എന്ന് നടക്കും എന്നുറപ്പില്ലാതെ നീണ്ടുനീണ്ടുപോകുകയാണ് ആ ടെസ്റ്റ് പരമ്പര. അതുകൊണ്ട് ഇപ്പോള്‍ത്തന്നെ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ടെസ്റ്റുകളാണ് സിംബാബ്വെ പര്യടനത്തില്‍ ലങ്ക കളിക്കുന്നത്.

1999 ലാണ് തിലകരത്‌നെ ദില്‍ഷന്‍ ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 87 ടെസ്റ്റുകളില്‍ ദില്‍ഷന്‍ കളിച്ചു. 40ന് മുകളില്‍ ശരാശരിയോടെ 5492 റണ്‍സാണ് ടെസ്റ്റില്‍ ദില്‍ഷന്റെ സമ്പാദ്യം. 16 സെഞ്ചുറികളും ഇതില്‍പ്പെടും. 2011 ല്‍ ക്യാപ്റ്റനായിരിക്കേ ഇംഗ്ലണ്ടിനെതിരെ നേടിയ 193 ആണ് ഉയര്‍ന്ന സ്‌കോര്‍.

39 വിക്കറ്റുകളും ഓഫ് സ്പിന്‍ ബൗളറായ ദില്‍ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. പോയന്റില്‍ എണ്ണം പറഞ്ഞ ഫീല്‍ഡര്‍ കൂടിയാണ്. സെലക്ടര്‍മാരുമായി കൂടിയാലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ദില്‍ഷന്റെ തീരുമാനം. 2015 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ട് - 36 കാരനായ ദില്‍ഷന്‍ പറഞ്ഞു.

English summary
Sri Lanka opening batsman Tillakaratne Dilshan is retiring from Test cricket.
പ്രതികരണം എഴുതൂ