Englishहिन्दीಕನ್ನಡதமிழ்తెలుగు

കോടതി വിധിയില്‍ ശ്രീനിക്കും ബോര്‍ഡിനും സന്തോഷം

Published: Thursday, October 10, 2013, 11:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ശ്രീനിവാസന്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി ചൊവ്വാഴ്ച നീക്കിയത്. കോടതി വിധിയില്‍ സന്തോഷമുണ്ട്. ബി സി സി ഐയെ നയിക്കാന്‍ ആളുണ്ടാകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഐ പി എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെടരുതെന്ന കോടതി നിര്‍ദ്ദേശത്തോട് ശ്രീനിവാസന്‍ പ്രതികരിച്ചില്ല. മെയ്യപ്പനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക സമിതിയെ കോടതി നിയോഗിച്ചിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്നും, സുപ്രീം കോടതി നേരിട്ടാണ് കമ്മിറ്റിയെ നിയോഗിച്ചത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ട് എന്ന് ബി സി സി സെക്രട്ടറി സഞ്ജയ് പട്ടേല്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പ്രതികരിച്ചു. ശ്രീനിവാസനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്വീകരിച്ച കോടതി വിധിയില്‍ സന്തോഷമുണ്ട്. കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്നും പട്ടേല്‍ പറഞ്ഞു.

കോടതി വിധിയില്‍ ശ്രീനിക്കും ബോര്‍ഡിനും സന്തോഷം

ബി സി സി ഐ ജോയിന്റ് സെക്രട്ടറിയും എം പിയുമായ അനുരാഗ് താക്കൂറും കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു. ബി സി സി ഐ വൈസ് പ്രസിഡണ്ട് ചിത്രക് മിത്രയും ശ്രീനിവാസന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തു. ജയിച്ചാലും പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ പാടില്ല എന്ന് കോടതി നിയന്ത്രണം ഉണ്ടായിട്ടും ബി സി സി ഐയുടെ വാര്‍ഷിക സമ്മേളനത്തില്‍ ജയിച്ച് എന്‍ ശ്രീനിവാസന്‍ ബി സി സി ഐ പ്രസിഡണ്ടാകുകയായിരുന്നു.

English summary
The senior office-bearers of the BCCI and N Srinivasan have welcomed the Supreme Court's order which allows president Srinivasan to discharge his functions.
പ്രതികരണം എഴുതൂ