Englishहिन्दीಕನ್ನಡதமிழ்తెలుగు

നടക്കുമോ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം?

Updated: Thursday, October 10, 2013, 14:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം നടക്കുമോ? അതോ വെസ്റ്റ് ഇന്‍ഡീസുമായി തിരക്കിട്ട് തട്ടിക്കൂട്ടിയ പരമ്പരയില്‍ തട്ടി ഇല്ലാതായിപ്പോകുമോ? ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ക്രിസ് നെന്‍സാനി ഇന്ത്യയിലെത്തുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം ഇതാണ്.

സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നടക്കാനിരിക്കേയാണ് ബി സി സി ഐ കളം മാറ്റി ചവിട്ടിയത്. തിടുക്കത്തില്‍ വിന്‍ഡീസിനെ നാട്ടില്‍ വിളിച്ചുവരുത്തി രണ്ട് ടെസ്റ്റുകളുടെ പരമ്പര ബി സി സി ഐ പ്രഖ്യാപിക്കുകയായിരുന്നു. മുംബൈയിലോ കൊല്‍ക്കത്തയിലോ സച്ചിന്‍ ഇരുന്നൂറാം ടെസ്റ്റ് കളിക്കുമെന്ന പ്രചാരണം വന്‍ ജനപ്രീതിയും നേടി.

നടക്കുമോ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം?

ഇതില്‍ ദക്ഷിണാഫ്രിക്ക പരിഭവം പ്രകടിപ്പിക്കുകയും ചെയ്തു. സച്ചിന്റെ നൂറാം ടെസ്റ്റ് ഇന്ത്യയില്‍ വച്ച് നടന്നാല്‍ തങ്ങളുടെ പരമ്പരയുടെ ഗ്ലാമര്‍ പോകുമെന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പരിഭവത്തിന് കാരണം. ദക്ഷിണാഫ്രിക്കന്‍ പരമ്പര നടക്കാനിടയില്ല എന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് ബി സി സി ഐ മുന്‍കൈയ്യെടുത്ത് ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടീലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ക്രിസ് നെന്‍സാനിയെ ചര്‍ച്ചയ്ക്ക് വിളിച്ച കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തങ്ങളുടെ അനുമതി കൂടാതെ ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ക്കുള്ള വേദിയും തീയതിയും നിശ്ചയിച്ചതില്‍ ബി സി സിഐയുടെ അതൃപ്തി ദക്ഷിണാഫ്രിക്കയെ അറിയിച്ചതായും പാട്ടീല്‍ അറിയിച്ചു.

രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരമ്പരയില്‍ ഏകപക്ഷീയമായി മത്സരക്രമം നിശ്ചയിക്കാന്‍ ആതിഥേയര്‍ക്ക് കഴിയില്ല എന്നാണ് ബി സി സി ഐയുടെ വാദം. മൂന്ന് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമടങ്ങിയ നെടുനീളന്‍ പരമ്പരയാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് കളിക്കാനുള്ളത്.

Story first published:  Thursday, October 10, 2013, 14:10 [IST]
English summary
BCCI has invited Cricket South Africa president Chris Nenzani for discussions on the proposed bilateral series.
പ്രതികരണം എഴുതൂ