Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസ്‌ട്രേലിയയെ പേടിക്കണം: രോഹിത് ശര്‍മ

Updated: Thursday, October 10, 2013, 15:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: സമീപകാലത്ത് അത്ര ഫോമിലല്ലെങ്കിലും ഓസ്‌ട്രേിലിയയെ എഴുതത്തള്ളാന്‍ കഴിയില്ലെന്ന് രോഹിത് ശര്‍മ. ഏഴ് ഏകദിനമത്സരങ്ങളും ഒരു ട്വന്റി 20 യും കളിക്കാനായി ഇന്ത്യയിലെത്തുന്ന കംഗാരുപ്പടയെ ഇന്ത്യയ്ക്ക് അത്രെയളുപ്പം കീഴടക്കാന്‍ കഴിയില്ല എന്നാണ് രോഹിത് വിശ്വസിക്കുന്നത്.

ഇന്ത്യയിലെ സാഹചര്യം വളരെ നന്നായി അറിയുന്നവരാണ് എന്നതാണ് രോഹിത് ഓസ്‌ട്രേലിയയില്‍ കാണുന്ന പോസീറ്റീവ് ഘടകം. മിച്ചല്‍ ജോണ്‍സന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ഫോക്‌നര്‍, വാട്‌സന്‍ തുടങ്ങിയ കളിക്കാര്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ തുടക്കം മുതല്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് ഇവര്‍.

ഓസ്‌ട്രേലിയയെ പേടിക്കണം: രോഹിത് ശര്‍മ

രാജ്‌കോട്ടില്‍ ട്വന്റി - 20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് ഏഴ് ഏകദിന മത്സരങ്ങളും നടക്കും. പരമ്പര നേടിയാല്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തും. വലിയ മാര്‍ജിനില്‍ തോറ്റാന്‍ പരമ്പര മാത്രമല്ല, ഒന്നാം സ്ഥാനക്കാരെന്ന പദവിയും കംഗാരുപ്പട കൊണ്ടുപോകും.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റുകൊണ്ടും മികച്ച ഫോമിലാണ് രോഹിത്. ട്വന്റി - 20യിലും ഏകദിനത്തിലും മാത്രമല്ല, ടെസ്റ്റിലും ഓപ്പണറായി ഇറങ്ങാന്‍ താന്‍ തയ്യാറാണ് എന്നും രോഹിത് പറയുന്നു. ഏകദിന, ട്വന്റി - 20 ടീമുകളിലെ സ്ഥിരം സാന്നിധ്യമായ രോഹിത് ഇതുവരെ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല.

Story first published:  Thursday, October 10, 2013, 15:13 [IST]
English summary
Mumbai Indians' skipper Rohit Sharma Australia are a dangerous team to defeat.
പ്രതികരണം എഴുതൂ