Englishहिन्दीಕನ್ನಡதமிழ்తెలుగు

വരുന്നൂ സഞ്ജു സാംസന്റെ നാളുകള്‍

Published: Wednesday, October 9, 2013, 14:59 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 33 പന്തില്‍ 60 റണ്‍സ്. അതും നീല്‍ കോര്‍ട്ടനീലും ഹര്‍ഭജന്‍ സിംഗും പ്രഗ്യാന്‍ ഓജയും അടങ്ങിയ മുംബൈ ഇന്ത്യന്‍സിനെതിരെ. മുംബൈയുടെ 203 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് നിരയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത് സഞ്ജു സാംസണ്‍ എന്ന 18 കാരന്‍ പയ്യനാണ്. നമ്മുടെ സഞ്ജു, അതേ സഞ്ജു വിശ്വനാഥന്‍ സാംസണ്‍ എന്ന വിഴിഞ്ഞംകാരന്‍.

ഐ പി എല്ലിന്റെ ആറാം സീസണില്‍ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും വാങ്ങി വരുമ്പോളേ രാഹുല്‍ ദ്രാവിഡിന് സഞ്ജുവിനെ പ്രശംസിച്ച് മതിയായിരുന്നില്ല. ദ്രാവിഡിന് മാത്രമല്ല, കമന്ററി പറയാനിരിക്കുന്ന രവി ശാസ്ത്രിയും ഗാവസ്‌കറും അടക്കമുള്ള മുന്‍ കളിക്കാര്‍ക്കും സഞ്ജുവിനെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്.

വരുന്നൂ സഞ്ജു സാംസന്റെ നാളുകള്‍

അച്ചടക്കമാണ് സഞ്ജുവിന്റെ പ്രത്യേകത. ശ്രീശാന്തില്‍ നമ്മള്‍ കാണാന്‍ അഗ്രഹിച്ച് നിരാശരായ അച്ചടക്കം ഈ പതിനെട്ടുകാരനുണ്ട്, ഒപ്പം വിനയവും. ഐ പി എല്ലില്‍ മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് വാങ്ങുമ്പോള്‍ സഞ്ജു പറഞ്ഞത് രാഹുല്‍ സാറിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യം എന്നാണ്. കൂടെ കളിക്കുന്ന ക്യാപ്റ്റനെ ആരുവിളിക്കും സാര്‍ എന്ന്.

അഗ്രസീവ് എന്നാല്‍ എതിര്‍ കളിക്കാരനെ ചീത്ത വിളിക്കലല്ല എന്ന് ശ്രീശാന്തിനെ വിനയപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു സഞ്ജു. കളത്തിനകത്തും പുറത്തും തികഞ്ഞ അച്ചടക്കം പാലിക്കുന്ന സഞ്ജു തികച്ചും ആക്രമണകാരിയായ ബാറ്റ്സ്മാനും കൂടിയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് സിക്‌സും നാല് ഫോറും പറത്തിയാണ് സഞ്ജു 60 റണ്‍സിലെത്തിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യകളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചപ്പോളും അര്‍ദ്ധസെഞ്ചുറിയുമായി സഞ്ജു തിളങ്ങിയിരുന്നു.

തികഞ്ഞ കോപ്പിബുക്ക് ശൈലിയാണ് സഞ്ജുവിന്റെ മറ്റൊരു പ്രത്യേകത. ആക്രമണ കാരിയാകുമ്പോഴും വൃത്തികെട്ട ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു മുതിരാറില്ല. മനോഹരമായ ഡ്രൈവ് ഷോട്ടുകളാണ് സഞ്ജുവിന്റെ ശക്തി. വിക്കറ്റ് കീപ്പര്‍ കൂടിയായ ഈ 18കാരന്‍ ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ കീപ്പര്‍ - ബാറ്റ്‌സ്മാന്‍ ആകുമോ എന്ന് കാത്തിരിക്കുകയാണ് കേരളം.

English summary
Young wicket keeper batsman Sanju Samson will take Kerala cricket to new heights
പ്രതികരണം എഴുതൂ