Englishहिन्दीಕನ್ನಡதமிழ்తెలుగు

എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തിയാക്കി സച്ചിന്‍

Published: Wednesday, October 9, 2013, 15:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: പതിനാറാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിനോട് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്രേ, പതിനായിരം റണ്‍സെങ്കിലും എടുത്തില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും എന്ന്. അത് സത്യമാണോ അതോ വെറും കഥയോ. എന്തായാലും ഗാവസ്‌കര്‍ പറഞ്ഞതിനും അപ്പുറത്താണ് ഇന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന കളിക്കാരന്‍.

സച്ചിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ക്രിക്കറ്റിലെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിച്ച ഒരാള്‍. ടെസ്റ്റിലും ഏകദിനത്തിലും ചേര്‍ന്ന് 100 സെഞ്ചുറികള്‍, ലോകകപ്പ്, ഐ പി എല്‍ കിരീടെ, ചാമ്പ്യന്‍സ് ലീഗ് കപ്പ്, ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം എന്നിങ്ങനെ പോകുന്നു സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും സാധ്യമാക്കിയ നേട്ടങ്ങള്‍.

ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ സച്ചിന്‍ തന്നെയാണ് തന്റെ എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തിയായതായി പറഞ്ഞത്. ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ആകണം എന്നായിരുന്നു ഏറ്റവും വലിയ സ്വപ്നം. പിന്നെ ലോകകപ്പ് നേടണമെന്നും. എല്ലാം സാധ്യമായി. നിറഞ്ഞ മനസ്സോടെ സച്ചിന്‍ പറയുന്നു.

എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തിയാക്കി സച്ചിന്‍

ഒരേവര്‍ഷം തന്നെ ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും നേടിയതിനെ വണ്ടര്‍ഫുള്‍ എന്നാണ് സച്ചിന്‍ വിശേഷിപ്പിച്ചത്. ഐ പി എല്‍ കിരീടം നേടിയ ഉടന്‍ തന്നെ സച്ചിന്‍ മുംബൈ ഇന്ത്യന്‍സില്‍ അധികകാലം ഉണ്ടാകില്ല എന്ന സൂചന നല്‍കിയിരുന്നു. ഈ വര്‍ഷം ഐ പി എല്‍ സീസണ്‍ തുടങ്ങിയപ്പോള്‍ കിരീടം കിട്ടണമെന്ന് ടീമിലെ ഓരോ അംഗവും അത്യധികം ആഗ്രഹിച്ചു.

1989 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ നീണ്ട 24 കൊല്ലമാണ് ക്രിക്കറ്റില്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50000 റണ്‍സ് എന്ന നേട്ടവും സച്ചിന്‍ മറികടന്നു. ഏഷ്യയില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്രിക്കറ്ററാണ് സച്ചിന്‍.

English summary
All my dreams have been accomplished now, says Sachin
പ്രതികരണം എഴുതൂ