Englishहिन्दीಕನ್ನಡதமிழ்తెలుగు

സേവാഗിനും ഗംഭീറിനും 'അവസാന' അവസരം

Published: Wednesday, October 9, 2013, 10:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: സെലക്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ സൂപ്പര്‍ താരങ്ങളായ വീരേന്ദര്‍ സേവാഗിനും ഗൗതം ഗംഭീറിനുമുള്ള അവസാന അവസരം ആയിട്ടാണ് ഇന്ത്യ എയും വെസ്റ്റ് ഇന്‍ഡീസ് എയും തമ്മിലുള്ള ടെസ്റ്റ് മത്സരം കണക്കാക്കപ്പെടുന്നത്. ആദ്യ കളി തോറ്റ ഇന്ത്യ എയ്ക്ക് ഈ മത്സരം അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്. രണ്ടാമത്തെ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

മുന്‍നിര കളിക്കാരുടെ മികവില്‍ കളി ജയിച്ച് പരമ്പര സമനിലയില്‍ എങ്കിലും അവസാനിപ്പിക്കാനാണ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയുടെയും ശ്രമം. സേവാഗിനും ഗംഭീറിനും മാത്രമല്ല, ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാനും ഈ മത്സരം നിര്‍ണായകമാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം എന്ന നിലയില്‍ എ ടീമില്‍ ഇടം കിട്ടീയ മൂന്ന് പേര്‍ക്കും പക്ഷേ കാര്യമായി ഒന്നും ചെയ്യാനായില്ല.

സേവാഗിനും ഗംഭീറിനും 'അവസാന' അവസരം

രണ്ടാം ടെസ്റ്റിലാണ് ഇരുവരും എ ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ സീനിയര്‍ താരങ്ങള്‍ മൂവരും ഒരുപോലെ പരാജയപ്പെട്ട കളിയില്‍ മലയാളിതാരം ജഗദീഷിനെപ്പോലുള്ള തുടക്കക്കാരുടെ മികവിലാണ് ഇന്ത്യ എ സമനില പിടിച്ചത്. ആദ്യകളിയില്‍ 162 റണ്‍സിനാണ് ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് എ ടീമിനോട് തോറ്റത്.

അതേസമയം മറുവശത്ത് വെസ്റ്റ് ഇന്‍ഡീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയില്‍ വെച്ച് ഇന്ത്യ എ ടീമിനെ തോല്‍പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യയെ തോല്‍പിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയിരുന്നു. നവംബറില്‍ ഇന്ത്യന്‍ പര്യടനം നടത്തുന്ന സീനിയര്‍ ടീമിലേക്ക് പലരും ഈ എ ടീമില്‍ നിന്നും ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്.

English summary
Third test is considered as the last chance for Sehwag and Gambir to impress Indian cricket team selectors
പ്രതികരണം എഴുതൂ