Englishहिन्दीಕನ್ನಡதமிழ்తెలుగు

രാജസ്ഥാനെ വാട്‌സന്‍ നയിച്ചേക്കുമെന്ന് കോച്ച്

Published: Wednesday, October 9, 2013, 11:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍ നയിക്കാന്‍ സാധ്യത. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ഫൈനലിന് ശേഷം രാജസ്ഥാന്‍ ടീമിന്റെ കോച്ചായ പാഡി ഉപ്ടനാണ് ഈ സൂചന നല്‍കിയത്. വിരമിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ആയിരിക്കും വാട്‌സന്‍ രാജസ്ഥാന്റെ ക്യാപ്ടനാകുന്നത്.

ഓസ്‌ട്രേലിയന്‍ ടീമിലെ സജീവ സാന്നിധ്യമാണ് ഓള്‍റൗണ്ടറായ വാട്‌സന്‍. ഐ പി എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ വാട്‌സന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പമുണ്ട്. അന്ന് മറ്റൊരു ഓസ്‌ട്രേലിയന്‍ കളിക്കാരനായ ഷെയ്ന്‍ വോണ്‍ ആയിരുന്നു രാജസ്ഥാന്‍ ടീമിന്റെ ക്യാപ്ടന്‍. ഷെയ്ന്‍ വോണിന്റെ കീഴില്‍ രാജസ്ഥാന്‍ ആദ്യ സീസണിലെ ഐ പി എല്‍ കിരീടം നേടിയിട്ടുണ്ട്.

രാജസ്ഥാനെ വാട്‌സന്‍ നയിച്ചേക്കുമെന്ന് കോച്ച്

വിരമിച്ചാലും രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ ടീമിന് ഒപ്പം നിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമം. കോച്ചായോ ഉപദേഷ്ടാവായോ രാഹുല്‍ ടീമിനൊപ്പം തുടരാനിടയുണ്ട് എന്ന സൂചനയും പാഡി ഉപ്ടണ്‍ നല്‍കി. മൂന്ന് വര്‍ഷം മുന്‍പാണ് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന് ഒപ്പം കൂടിയത്. യുവാക്കളുടെ ടീമിനെ ഒത്തൊരുമയോടെ നയിക്കാന്‍ രാഹുല്‍ ദ്രാവിഡിന് സാധിച്ചു.

ഓവറില്‍ പത്ത് റണ്‍സില്‍ കൂടുതല്‍ വേണ്ടിയിരുന്ന ഫൈനലില്‍ യുവാക്കള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു ദ്രാവിഡ് എന്ന് ഉപ്ടണ്‍ പറഞ്ഞു. ദ്രാവിഡിന്റെ തന്ത്രമായിരുന്നു അത്. ഫൈനലില്‍ എട്ടാമതായാണ് ദ്രാവിഡ് ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ ടീമിന്റെ പരാജയം തടുക്കാന്‍ ദ്രാവിഡിന് കഴിഞ്ഞില്ല. ഒരു റണ്‍മാത്രമെടുത്ത് ദ്രാവിഡ് പുറത്താകുകയായിരുന്നു.

English summary
Rajasthan Royals coach Paddy Upton has backed Australian all-rounder Shane Watson as captain
പ്രതികരണം എഴുതൂ