Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈ ഇന്ത്യന്‍സ് ചാംപ്യന്മാര്‍

Posted by:
Published: Monday, October 7, 2013, 9:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ചാംപ്യന്‍സ് ലീഗ് ട്വന്റി 20 കിരീടം മുംബൈ ഇന്ത്യന്‍സിന്. ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുംബൈ 33 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ മുട്ടുകുത്തിച്ചത്.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയച്ചു. വിന്‍ഡീസ് താരം ഡ്വെയ്ന്‍ സ്മിത്, ഓസീസ് താരം ഗ്ലെന്‍ മാക്‌സെല്‍, രോഹിത് ശര്‍മ, അമ്പാടി രായിഡു എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ മുംബൈ ടീം നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് അടിച്ചെടുത്തു.

മുംബൈ ഇന്ത്യന്‍സ് ചാംപ്യന്മാര്‍

മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ ടീം 18.5 ഓവറില്‍ 169 റണ്‍സ് എന്ന സ്‌കോറില്‍ തകര്‍ന്നടിച്ചു. നാലോവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍സിങാണ് ദ്രാവിഡിനും കൂട്ടര്‍ക്കും വിജയം നഷ്ടമാക്കിയത്. എ രഹാനെയും സഞ്ജു സാംസണും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

മലയാളി താരം സഞ്ജു 33 ബോളില്‍ നിന്ന് നാലു ഫോറുകളുടെയും നാലു സിക്‌സറുകളുടെയും പിന്‍ബലത്തില്‍ 60 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രഹാനെ 47 ബോളില്‍ നിന്നും അഞ്ചു ഫോറുകളും രണ്ടു സിക്‌സറുമടുക്കം 65 റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്നെത്തിയ ആര്‍ക്കും ഹര്‍ഭജന്റെയും കീരന്‍ പൊള്ളാര്‍ഡിന്റെയും ബൗളിങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

ഹര്‍ഭജന്‍ സിങാണ് മത്സരത്തിലെ മികച്ച താരം. ടൂര്‍ണമെന്റ് ഏറ്റവും നല്ല താരമായി മുംബൈ ഇന്ത്യന്‍സിന്റെ ഡ്വെയ്ന്‍ സ്മിത്തിനെ തിരഞ്ഞെടുത്തു.

English summary
Mumbai Indians beat the Rajasthan Royals by 33 runs at the Ferozeshah Kotla here Sunday to lift the Champions League Twenty20 title.
പ്രതികരണം എഴുതൂ